10 ആശുപത്രികള്‍ക്ക് 815 കോടി രൂപ അനുവദിച്ച് കിഫ്ബി

hospitals

 

തിരുവനന്തപുരം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് 241.01 കോടി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി 29.60 കോടി, കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി 17.09 കോടി, കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിലൂടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും വിപുലമായ അടിസ്ഥാന സൗകര്യ വികസമാണ് നടക്കുന്നത്. ഇതോടുകൂടി 3100 കോടിയോളം രൂപയുടെ നിര്‍മ്മാണ അനുമതിയാണ് മെഡിക്കല്‍ കോളേജുകള്‍ക്കും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍ക്കുമായി കിഫ്ബി ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമായാണ് 194.33 കോടി രൂപ അനുവദിച്ചത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 58 കോടി രൂപയ്ക്ക് പുറമേയാണ് രണ്ടാം ഘട്ടമായി ഈ തുക അനുവദിച്ചത്. 44,815 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 6 നിലകളുള്ള എംഎല്‍ടി ബ്ലോക്ക്, 3,47,698 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 11 നിലകളുള്ള എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് ബ്ലോക്ക്, 1,64,994 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 8 നിലകളുള്ള സര്‍ജിക്കല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. ലക്ചര്‍ ഹാള്‍, ലാബ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസ്, എക്‌സാമിനേഷന്‍ ഹാള്‍ എന്നിവയാണ് എംഎല്‍ടി ബ്ലോക്കില്‍ ഉണ്ടാകുക. എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്കില്‍ മെഡിക്കല്‍ ഗ്യാസ് റൂം, ഒപിഡി കണ്‍സള്‍ട്ടിംഗ്, ലാബ്, റേഡിയോ ഡയഗ്നോസിസ്, വാര്‍ഡുകള്‍, ലെക്ചര്‍ ഹാള്‍, ലെക്ചര്‍ തീയറ്റര്‍, എന്നിവയാണ് നിര്‍മ്മിക്കുന്നത്. വാര്‍ഡുകള്‍ പ്രൊസീജിയര്‍ റൂമുകള്‍, 16 ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സര്‍ജിക്കല്‍ ബ്ലോക്ക്.

Also read:  കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കല്‍പറ്റയില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

2. കോന്നി മെഡിക്കല്‍ കോളേജ് 241.01 കോടി

കോന്നി മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 241.01 കോടി രൂപ അനുവദിച്ചത്. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിക്കുന്നത്. 6 നിലകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, 3 നിലകളുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഹോസ്റ്റലുകള്‍, ഡീന്‍സ് ഹൗസ്, ക്വാര്‍ട്ടേഴ്‌സുകള്‍, ഗസ്റ്റ് ഹൗസ്, ഓട്ടോപ്‌സി ബ്ലോക്ക്, ഓഡിറ്റോറിയം, സ്വീവേജ്, ലോണ്‍ട്രി, 9 ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. മൊത്തത്തില്‍ 5,72,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. 200 കിടക്കകളാണ് ഇതിലൂടെ അധികമായി ലഭിക്കുന്നത്. ഇതോടെ ആകെ 500 കിടക്കകളുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 5,29,392 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി ബ്ലോക്കിന്റേയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റേയും നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 130 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളേജിലും വിപുലമായ സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

3. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 51.30 കോടി

പരിയാരം മെഡിക്കല്‍ കോളേജില്‍ 1,07,089 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 5 നിലകളോടു കൂടിയ അത്യാധുനിക ട്രോമകെയര്‍ ബ്ലോക്കിനാണ് 51.30 കോടി രൂപ അനുവദിച്ചത് അത്യാഹിത വിഭാഗം, എം.ആര്‍.ഐ., സി.ടി., എക്‌സ്‌റേ സംവിധാനങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, ആധുനിക ഐസിയു സംവിധാനങ്ങള്‍, ട്രോമ വാര്‍ഡ്, ആധുനിക സംവിധാനങ്ങളോടു കൂടി ലാബ്, ഐ.സി.യു.കള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. ബേസ്‌മെന്റ് ഫ്‌ളോറില്‍ ജനറല്‍ ബള്‍ക്ക് സ്റ്റോര്‍, ഫാര്‍മസി, മോര്‍ച്ചറി, ഐസൊലേഷന്‍ റൂം, ടോയ്‌ലറ്റ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ ഇഎംടി, കണ്‍സള്‍ട്ടേഷന്‍, ക്ലിനിക് റും, എക്‌റേ, സിടി സ്‌കാന്‍, ട്രോമകെയര്‍, സെപ്റ്റിക് ഓപ്പറേഷന്‍ തീയറ്റര്‍, എംഐസിയു എന്നിവയും, ഒന്നാം നിലയില്‍ ഷോര്‍ട്ട് സ്റ്റേ യൂണിറ്റ്, യുഎസ്ജി, പ്രൊസീജിയര്‍ റൂം, ട്രോമ വാര്‍ഡ് എന്നിവയും രണ്ടാം നിലയില്‍ ബയോകെമിസ്ട്രി, മൈക്രോ ബയോളജി, സാമ്പിള്‍ കളക്ഷന്‍, ഓപ്പറേഷന്‍ തീയറ്റര്‍, സര്‍ജിക്കല്‍ ഐസിയു, ഫാര്‍മസി, പാന്‍ട്രി എന്നിവയും മൂന്നാം നിലയില്‍ റെക്കോര്‍ഡ്‌സ്, ടീച്ചിംഗ്, ഡെമോണ്‍സ്‌ട്രേഷന്‍ റൂം, സിമുലേഷന്‍ റൂം, ഓഫീസ്, ലൈബ്രറി എന്നീ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 160 കിടക്കകള്‍ കൂടി അധികമായി ലഭിക്കുന്നതാണ്. അത്യാസന്ന നിലയിലെത്തിച്ചേരുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകുക. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ 18 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. കൂടാതെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള 746 തസ്തികളും സൃഷ്ടിച്ചു.

Also read:  സൗദി ജിസാനില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

4. കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി

കായംകുളം താലൂക്ക് ആശുപത്രിയില്‍ 1,47,519 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 4 നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ട്രോമ കെയര്‍, ലാബ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, ജനറല്‍ വാര്‍ഡ്, പേ വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍.

5. കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 2,87,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 10 നിലകളുള്ള 388 കിടക്കകളോടു കൂടിയ പുതിയ ആശുപത്രി ബ്ലോക്കിനാണ് 106.93 കോടി രൂപ അനുവദിച്ചത്. വിവിധ ഒപികള്‍, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, സി.ടി., എക്‌സറേ തുടങ്ങിയ സംവിധാനങ്ങള്‍, ഫാര്‍മസി, സര്‍ജിക്കല്‍ ഐസിയു, മോര്‍ച്ചറി, വാര്‍ഡുകള്‍ ഐസൊലേഷന്‍ റൂമുകള്‍, ലാബുകള്‍ എന്നിവയാണ് ഒരുക്കുന്നത്. സര്‍ജറി വിഭാഗത്തിന് എല്ലാ സംവിധാനങ്ങളോടും കൂടിയ രണ്ട് നിലകളും ഗൈനക് വിഭാഗത്തിന് പ്രത്യേകമായ ഒരു നിലയുമാണ് അനുവദിച്ചത്.

6. കരുവേലിപ്പടി താലൂക്ക് ആശുപത്രി 29.60 കോടി

കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ 69,796 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 5 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. ട്രോമ കെയര്‍ സംവിധാനങ്ങളോട് കൂടിയ അത്യാഹിത വിഭാഗം, ഒപി സംവിധാനം, ലാബുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, ജനറല്‍ വാര്‍ഡുകള്‍, സ്‌പെഷ്യാലിറ്റി വാര്‍ഡുകള്‍, പരിശോധന സംവിധാനങ്ങള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.

Also read:  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് വിഭാഗം രാജി വയ്ക്കണമെന്ന് UDF

7. ഫറോഖ് താലൂക്ക് ആശുപത്രി 17.09

ഫറോഖ് താലൂക്ക് ആശുപത്രിയില്‍ 46,666 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 4 നിലകളുള്ള കെട്ടിടമാണ് സജ്ജമാക്കുന്നത്. ട്രോമകെയര്‍ അത്യാഹിത വിഭാഗം, അനുബന്ധ സംവിധാനങ്ങള്‍, ജനറല്‍, സ്‌പെഷ്യാലിറ്റി ഒപികള്‍, വാര്‍ഡുകള്‍, വിവിധ വിഭാഗം ഓപ്പറേഷന്‍ തീയറ്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.

8. ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി

ബാലുശേരി താലൂക്ക് ആശുപത്രിയില്‍ 42,846 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 5 നില ആശുപത്രി കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുന്നത്. ട്രോമകെയര്‍ ആന്റ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ജനറല്‍, സ്‌പെഷ്യാലിറ്റി ഒപികള്‍, ലേബര്‍ സ്യൂട്ട്, എന്‍ഐസിയു, വിവിധ ഓപ്പറേഷന്‍ തീയറ്ററുകള്‍, സ്‌പെഷ്യാലിറ്റി വാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍, ലേബര്‍ റൂമും അനുബന്ധ വാര്‍ഡുകളും തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

9. കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി

കൊയിലാണ്ടി ജനറല്‍ ആശുപത്രിയില്‍ 60,256 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 3 നില ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. വിവിധ ഒപി വിഭാഗങ്ങള്‍, ഫാര്‍മസി, എക്‌സ്‌റേ, സി.ടി. യുഎസ്ജി, ആന്റിനേറ്റല്‍, പോസ്റ്റ്‌നേറ്റല്‍, ഫീഡിംഗ് റൂം, ഡെന്റല്‍ ലാബ്, ബ്ലഡ് സ്റ്റോറേജ്, ഐസിയുകള്‍, ലബോറട്ടറി കൗണ്ടര്‍ എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

10. കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി

കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ 335 കിടക്കകളോട് കൂടിയ 8 നിലകളുള്ള 1,83,588 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി കെട്ടിടത്തിനാണ് തുകയനുവദിച്ചത്. ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, വണ്‍സ്റ്റോപ്പ് സെന്റര്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, എംആര്‍ഐ, സിടി, മാമോഗ്രാം, എക്‌സ്‌റേ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, പ്രീ-പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡുകള്‍, ലാബുകള്‍ മുതലായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »