ലോകത്തെ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനായി ഷാര്‍ജയില്‍ സ്ഥാപിച്ച മൊബൈല്‍ മീഡിയ സെന്റര്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.
കമ്യൂണിറ്റി അംഗങ്ങള്‍ക്ക് വിവരങ്ങള്‍ സുതാര്യമായും സത്യസന്ധമായി കൈമാറുന്നതിനുമുള്ള ഈ സംവിധാനം ജനങ്ങളില്‍ അവബോധമുണര്‍ത്തുന്നതിന് സുപ്രധാന പങ്ക് വഹിക്കുമെന്ന് കമാന്‍ഡര്‍ പറഞ്ഞു.സുരക്ഷസ്വഭാവമുള്ള വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുമ്പോള്‍ മുഴുവന്‍ വസ്തുതകളും പൊതുജനങ്ങള്‍ക്ക് നല്‍കാനും കിംവദന്തികള്‍ പടരാതിരിക്കാനും ഈ മുന്നേറ്റം ഉപകരിക്കും. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷ ഏജന്‍സികളുടെ തലത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് ബ്രിഗേഡിയര്‍ ഹുദൈബ് വിശദീകരിച്ചു.