തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍ അതിന് തടയിടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് നീക്കം നടത്തുന്നുവെന്ന ആരോപണം ആദ്യം ഉയര്‍ത്തുന്നത് ചെന്നിത്തലയാണ്. ഈ ആരോപണം തള്ളിയ മുഖ്യമന്ത്രി അത്തരം യാതൊരു നീക്കവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ഐ ഫോണ്‍ വിവാദത്തില്‍ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്നത് വ്യക്തിപരമായ ആരോപണമായതിനാല്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിക്കുന്നതില്‍ കൃത്യമായ കരുതല്‍ പാലിക്കുമെന്നും എന്നാല്‍ സൈബര്‍ ഇടങ്ങളിലെ ഇടത് അനുകൂലികളുടെ പ്രചരണത്തില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തീരുമാനമായി.
ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുളളവര്‍ ഐ ഫോണ്‍ വിവാദമുയര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ചെന്നിത്തലയെ കടന്നാക്രമിച്ചിരുന്നു. ഇതിനിടയിലാണ് കരുതലോടെ മാത്രം വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വം എത്തിയത്.