കോൺഗ്രസുകാർ വെഞ്ഞാറമ്മൂട്ടിൽ കൊലപ്പെടുത്തിയ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കുടുംബസഹായ ഫണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്ക് കൈമാറി.
കൊല്ലപ്പെട്ട ഹഖിന്റെയും മിഥിലാജിന്റെയും കുടുംബങ്ങൾക്ക് 49 ലക്ഷം രൂപ വീതമാണ് സിപിഐ എം സഹായം നൽകിയത്. ജില്ലയിൽ നിന്ന് പ്രവർത്തകർ ജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയാണിത്.
മിഥിലാജിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതം, ഭാര്യക്ക് 15 ലക്ഷം രൂപ, 2 കുട്ടികൾക്ക് 3225100 ലക്ഷം രൂപ, എന്നിങ്ങനെ ആകെ 4925100 ലക്ഷം രൂപ കൈമാറി.
ഹക്ക് മുഹമ്മദിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതം, ഭാര്യക്ക് 15 ലക്ഷം രൂപ, കുട്ടിക്ക് 1612550 ലക്ഷം രൂപയും, ഹക്ക് മുഹമ്മദിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന് [ ഗർഭസ്ഥ ശിശുവിന്] 1612550 ലക്ഷം രൂപ എന്നിങ്ങനെ ആകെ 4925100 ലക്ഷം രൂപയും കൈമാറി.