പൊളിച്ചെഴുതണം കേരളമോഡല്‍

ഐ ഗോപിനാഥ്

കൊവിഡ് കാലത്തും ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലോ കേരളമോഡല്‍. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ നേട്ടങ്ങളുടെ സമയത്താണ് അതേറ്റവും ചര്‍ച്ചയായത്. കേരളരൂപീകരണത്തിനുശേഷം കൂടുതല്‍ കാലം കേരളം ഭരിച്ചത് യുഡിഎഫാണെങ്കിലും കേരളമോഡലിന്റെ ഗുണവശങ്ങള്‍ തങ്ങളുടെ നേട്ടമാണെന്നു വാദിക്കാന്‍ എല്‍ഡിഎഫ് എന്നും മിടുക്ക് കാണിക്കാറുണ്ട്. ഇപ്പോഴും അങ്ങനെതന്നെ. അതെന്തോ ആകട്ടെ. അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളമോഡലിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൊവിഡ് രംഗത്ത് ആദ്യനേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും മരണനിരക്കില്‍ നാം വളരെ പുറകില്‍ തന്നെയാണ്. അത് കേരളമോഡലിന്റെ ഒരു നേട്ടം തന്നെയാണ്. പ്രാഥമിക ആരോഗ്യരംഗത്തും പ്രാഥമിക വിദ്യാഭ്യാസരംഗത്തുമാണല്ലോ കൊട്ടിഘോഷിക്കപ്പെടുന്ന ഈ മോഡല്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ളത്. മറ്റുമേഖലകളുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണുതാനും.

ഉല്‍പ്പാദന മേഖലകള്‍ വികസിച്ചില്ലെങ്കിലും ഒരു സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നതിനു ഉദാഹരണമായി ലോകമെങ്ങും കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു കേരളമോഡല്‍. ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധരും കമ്യൂണിസ്റ്റുകാരും ഒരുപോലെ വിശ്വസിച്ചിരുന്നതില്‍ നിന്ന് വിരുദ്ധമായിരുന്നു ആ പ്രതിഭാസം. താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു സാമൂഹ്യവികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. തുടര്‍ന്ന് ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. അതേസമയം സാമൂഹ്യമേഖലയിലെ വികസനം സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചിരുന്നില്ല. 1960കളിലും 70കളിലും മറ്റും നമ്മുടെ വികസന സൂചികകളെല്ലാം വളരെ പുറകിലായിരുന്നു. പലതും പഞ്ചാബിന്റെ പകുതിയായിരുന്നു. പരമ്പരാഗത സങ്കല്‍പ്പം പോലെതന്നെ കാര്‍ഷിക – വ്യവസായിക മേഖലകള്‍ വികസിക്കാതിരുന്നതുതന്നെയായിരുന്നു അതിനു കാരണം. കൊട്ടിഘോഷിച്ച് ഭൂപരിഷ്‌കരണനിയമമൊക്കെ നടപ്പാക്കിയെങ്കിലും കാര്‍ഷികമേഖല തകരുകയായിരുന്നു. ഉല്‍പ്പാദനം വികസിച്ചില്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി കിട്ടിയതുമില്ല. അവര്‍ നാലുസെന്റ് കോളനികളിലേക്ക് ഒതുക്കപ്പെട്ടു. അതിനാല്‍ തന്നെ കൃഷിഭൂമി പതുക്കെ പതുക്കെ പരിവര്‍ത്തനം ചെയ്യപ്പെടുകയും വലിയൊരു നിക്ഷേപമായി മാറുക.യും ചെയ്തു. ഇത്രയും വേഗം കൃഷിഭൂമിയും കൃഷിയും ഇല്ലാതായ പ്രദേശങ്ങള്‍ ഒരുപക്ഷെ ലോകത്തെവിടേയും കാണുകയില്ല. മറുവശത്താകട്ടെ വന്‍കിട തോട്ടം കമ്പനികള്‍ ഇപ്പോഴും അനധികൃതമായി ലക്ഷകണക്കിന് ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു.

Also read:  കൊറോണ വൈറസിന്‍റെ പിടിയില്‍ ലോകം: ആറുമാസം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം മരണം, ഒരു കോടി രോഗികള്‍

വ്യവസായരംഗത്തെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ബിര്‍ളയേയും മറ്റും ക്ഷണിച്ചുകൊണ്ടുവന്ന വ്യവസായികവികസനം കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും പ്രകൃതിക്കും അനുയോജ്യമായിരുന്നില്ല. തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ്ഘടനയെ ഈ ഘട്ടത്തില്‍ രക്ഷിച്ചത് പൊതുവില്‍ അംഗീകരിക്കപ്പെടുന്നപോലെ ഗള്‍ഫ് കുടിയേറ്റമാണ്. തുടര്‍ന്നങ്ങോട്ടു കണ്ടത് പടിപടിയായ മുന്നേറ്റമായിരുന്നു. മിക്കവികസന സൂചികകളിലും സംസ്ഥാനം രാജ്യത്തുതന്നെ മുന്‍നിരയിലെത്തി. എന്നാല്‍. ഇക്കാലയളവില്‍ കേരളത്തിലേക്കൊഴുകിയ ഭീമമായ പണം യഥാര്‍ത്ഥ വികസന സംരംഭങ്ങളിലേക്ക് തിരിച്ചുവിടാനായില്ല. അതിനാല്‍ തന്നെ തുടര്‍ന്ന് ഈ മോഡലിന്റെ തകര്‍ച്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാത്ത ഒരു ജനത നേരിടുന്ന സ്വാഭാവിക അവസ്ഥയിലാണ് ഇന്നു നാം. മാത്രമല്ല, ഈ മോഡലിന്റെ വിഹിതം ഒട്ടും ലഭിക്കാതിരുന്ന ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും മറ്റും വളരെ ദയനീയമായ ജീവിതമാണ് നയിക്കുന്നത്. ഗള്‍ഫില്‍ പോകാനുള്ള പ്രാഥമികമൂലധനം പോലും അവര്‍ക്കുണ്ടായിരുന്നില്ല. അതുണ്ടാക്കാന്‍ ക്രയവിക്രയത്തിനായി ഭൂമിയും ഇല്ലായിരുന്ു. അതിനാല്‍ അവിടേയും അവരുടെ പങ്കാളിത്തമുണ്ടായില്ല.

വാസ്തവത്തില്‍ പ്രവാസിപണം വന്‍തോതില്‍ ഒഴുകിയെത്തിയപ്പോള്‍ സംഭവിച്ചത് കേരളം ഉപഭോഗസംസ്‌കാരത്തിന് അടിമയായ ഒരു പ്രദേശമായി മാറി എന്നതാണ്. ഉല്‍പ്പാദനശക്തികള്‍ വികസിക്കാതിരുന്നതിനാല്‍ മാര്‍ക്കറ്റുകളിലൂടെ ആ പണം പുറത്തേക്കൊഴുകി. ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തേക്കൊഴുക്കുന്ന ഏജന്‍സികളായി.
അതിനാല്‍ തന്നെ വികസനസൂചികകളിലെ കണക്കുകളെല്ലാം ഫലത്തില്‍ ഉപരിപ്ലവമായി. കേരളം തികച്ചും ആശ്രിതസമൂഹവുമായി. ഒപ്പം ആദ്യഘട്ടത്തില്‍ നേട്ടമുണ്ടാക്കി എന്നവകാശപ്പെടുന്ന മേഖലകള്‍ പോലും പിന്നീട് തകരുന്ന കാഴ്ചയാണ് കാണുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും ഉദാഹരണം. പനികള്‍ വന്നാല്‍ പോലും മരിക്കുന്ന അവസ്ഥയും ജീവിതശൈലീരോഗങ്ങളും മാനസികരോഗങ്ങളും ആത്മഹത്യകളുമൊക്കെ നമ്മുടെ മുഖമുദ്രകളായി. ശരാശരി ആയുസ് കൂടിയെന്നു പറയുമ്പോള്‍ വൃദ്ധരുടെ പൊതു അവസ്ഥ വളരെ ദയനീയമാണ്. വിദ്യാഭ്യാസ്തതിലെ നേട്ടം പ്രാഥമികതലത്തിലൊതുങ്ങി. ഉന്നതവിദ്യാഭ്യാസത്തില്‍ നാം വളരെ പുറകിലായി. മറുവശത്ത് ജാതി മത ചിന്തകളും സവര്‍ണ്ണമൂല്യങ്ങളും ശക്തമായി തിരിച്ചുവരുന്നു. ഇസ്ലാമോഫോബിയ ശക്തമാകുന്നു. സ്ത്രീകള്‍ക്ക് സന്ധ്യക്കുപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ. സദാചാരഗുണ്ടകളുടെ വിളയാട്ടം. ഒപ്പം ലൈംഗികതയോടുള്ള അടഞ്ഞ സമീപനം. ഈ പട്ടിക അനന്തമാണ്.

Also read:  സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് മാനദണ്ഡം ; നാളെ മുതല്‍ ഷൂട്ടിങ് ആരംഭിക്കും

ഫലത്തില്‍ കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയും വാഹന – സ്ഥല വില്‍പ്പനകളിലെ നികുതിയുമായി. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിതനാടിനോ ഒരിക്കലും ഭൂഷണമല്ല ഇത്. ആദ്യരണ്ടും ഒരിക്കലും ശാശ്വതമല്ല. ഒരു മാറാരോഗോമോ യുദ്ധമോ സാമ്പത്തിക പ്രതിസന്ധിയോ വന്നാല്‍ തകരാവുന്നത്. അടുത്ത രണ്ടും ഒരിക്കലും നൈതികമായി ശരിയല്ലാത്ത വരുമാനമാര്‍ഗ്ഗങ്ങള്‍. തമിഴ് നാടും കര്‍ണ്ണാടകവും അതിര്‍ത്തികളടക്കുകയും കേന്ദ്രം കനിയാതിരിക്കുകയും ചെയ്താല്‍ പട്ടിണിയിലാവുന്ന അവസ്ഥയാണല്ലോ നമ്മുടേത്. വളരെ അടുത്തകാലത്തുപോലും നെല്ലിലും മറ്റും ഏറെക്കുറെ സ്വയംപര്യാപ്തമായിരുന്ന നാടാണ് ഈയവസ്ഥയിലേക്കു മാറിയത്. അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതിനാല്‍ കൂടുതലായി അതിലേക്ക് പോകുന്നില്ല. മറുവശത്ത് നമുക്ക് സുലഭമായ വസ്തുക്കളുടെ കാര്യമായ മൂല്യവര്‍ദ്ധിത പ്രക്രിയയും ഇവിടെ നടക്കുന്നില്ല. ഇത്രയധികം റബ്ബറുണ്ടായി്ടും വാഹനങ്ങള്‍ ഓടിയിട്ടും ടയര്‍ കമ്പനികളില്ല. എന്തിന്, നല്ലൊരു ബലൂണ്‍ ഫാക്ടറിയില്ല. നാളികേരത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. പുറത്തുനിന്നുള്ള വെളിച്ചണ്ണയും സോപ്പുമൊക്കെയല്ലേ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമായി കാണുന്നത്. ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയ പഴവർഗ്ഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ . ഇവിടെ ലഭ്യമായ കാര്‍ഷിക വിളകളെ മൂല്യവര്‍ദ്ധിതമാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കാര്‍ഷിക മേഖലയും വ്യവസായിക മേഖലയും പുരോഗമിക്കുമായിരുന്നു. നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കുമായിരുന്നു. അസംസകൃതവസ്തുക്കള്‍ക്കു പകരം നമ്മള്‍ അവസാന ഉല്‍പ്പന്നങ്ങളായിരിക്കും മറ്റുള്ളവര്‍ക്ക കൈമാറുക. ഇവിടെ ലഭ്യമല്ലാത്തവ പുറത്തുനിന്നു വാങ്ങുകയും ചെയ്യും. അപ്പോള്‍ കേന്ദ്രത്തിനുമുന്നില്‍ യാചിക്കേണ്ടിവരില്ല. നിര്‍ഭാഗ്യവശാല്‍ അതല്ല ഇവിടെ ഉണ്ടായത്. പകരം നമ്മുടെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമല്ലാത്ത കുറെ വ്യവസായങ്ങളാണ് – മാവൂരും പ്ലാച്ചിമടയും നിറ്റാജലാറ്റീനും പെരിയാര്‍ കരയിലുള്ള രാസവ്യവസായങ്ങളും പോലെ. ആധുനിക കാലത്തെ പ്രതീക്ഷയെന്നു പറയുന്ന ഐ ടി മേഖലയില്‍ കേരളത്തിന്റെ സംഭാവന എത്രയോ തുച്ഛമാണ്. അതേസമയം പൊങ്ങച്ചം കാണിക്കുന്നതില്‍ നാം വളരെ മുന്നിലുമായി. . വിവാഹവും വിദ്യാഭ്യാസവും ചികിത്സയും വീടും വാഹനവുമൊക്കെ അന്തസ്സിന്റെ പ്രതീകമായി. അതിനായി പലരും 4
കട ക്കെണിയിലുമായി

ഇത്തരമൊരു സാഹചര്യത്തിലാണ് കൊവിഡ് കേരളത്തെയും തകര്‍ത്തുതരിപ്പണമാക്കുന്നത്. അതുവഴി നമ്മുടെ അവസാനപ്രതീക്ഷകളും തകരുകയാണ്. പ്രവാസത്തിലും ടൂറിസത്തിലുമൊന്നും അടുത്തൊന്നും പ്രതീക്ഷിക്കുക വയ്യ. ഭാഗ്യക്കുറിയും മദ്യവും ഒരുപരിധിവരെ പിടിച്ചുനില്‍ക്കാം.. പിന്നെയുള്ള പ്രധാന വരുമാനം വാഹന, ഇന്ധന നികുതികളും സ്ഥലരജിസ്ട്രേഷന്‍ നികുതികളുമാണ്. ഇവയും പ്രതിസന്ധിയിലാണെങ്കിലും കൊവിഡ് മൂലം പൊതുഗതാഗതം പ്രതിസന്ധി നേരിടുന്നതിനാല്‍ വാഹനവില്‍പ്പന വര്‍ദ്ധിക്കാനിടയുണ്ട്. അതോടെ ഇന്ധനവില്‍പ്പനയും കൂടും. സ്ഥലരജിസ്ട്രേഷന്റെ കാര്യം പറയാറായിട്ടില്ല.. റിയൽ എസ്റ്റേറ്റ് മേഖലയും നിർമ്മാണ മേഖലയുമൊക്കെ എങ്ങനെ വികസിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമത്. അതിന് ഇതരസംസ്ഥാനതൊഴിലാളികള്‍ വ്യാപകമായി തിരിച്ചുവരുകയും വേണം. അതേസമയം അങ്ങനെ വികസിക്കുമ്പോള്‍ തന്നെ മറുവശത്ത് നമ്മുടെ പരിസ്ഥിതി തകര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. മൊത്തത്തിലുള്ള കച്ചവടമേഖല പടിപടിയായി തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഗുണത്തിന്റെ ചെറിയൊരു ഭാഗമേ കേരളത്തിനു ലഭിക്കൂ. വിനോദനികുതിയില്‍ നിന്നുള്ള വരുമാനം അടുത്തൊന്നും പ്രതീക്ഷിക്ക വയ്യ. വര്‍ക്ക് അറ്റ് ഹോം സങ്കല്‍പ്പം ലോകമാസകലം വികസിക്കുന്നതിനാല്‍ ഐ ടി വ്യവസായത്തിനു വികസന സാധ്യതയുണ്ട്. എന്നാല്‍ ആ ദിശയില്‍ ഗൗരവമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി കാണാനില്ല.

Also read:  അശ്ലീലചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവ് അറസ്റ്റില്‍

ആധുനികകാലത്ത് പൂര്‍ണ്ണമായും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സമൂഹത്തിനുമാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചാവണം മറ്റുള്ളവരെ ആശ്രയിക്കുന്നത്. അതുപോലെ പലതിനും അവര്‍ നമ്മളേയും ആശ്രയിക്കും. അങ്ങനെയാണ് ഇപ്പോഴത്തെ പൂര്‍ണ്ണമായും ആശ്രിതമായ അവസ്ഥയില്‍ നിന്ന് നമുക്ക് കരകയറാനാകുക.
എത്രതന്നെ എതിര്‍ത്താലും ആഗോളീകരണം കൊണ്ട് കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് തകര്‍ക്കുന്നത് ആഗോളീകരണത്തെ തന്നെയാണ്. പകരം ലോകമിന്നൊരു പിന്‍മടക്കത്തിലേക്കാണ്. സ്വന്തം അവയവങ്ങളെപോലും പേടിക്കുന്ന പിന്‍മടക്കത്തലേക്ക്. അതിനാല്‍ ഇനിവേണ്ടത് പരമാവധി സ്വാശ്രയത്വമാണ്. ആ ദിശയിലുള്ള നടപടികള്‍ക്ക് സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രക്ഷോഭങ്ങളാണ് ഇനിയുള്ള കാലം അനിവാര്യം. തുടക്കത്തിൽ പറഞ്ഞതുപോലെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളഴമോഡലില്‍ ഇല്ലാതിരുന്നവയെന്തോ അവയൊക്കെ സൃഷ്ടിക്കണം.
ഒപ്പം കേരളത്തിനകത്ത് കേരളമോഡലിന്റെ ഒരുവിഹിതവും കിട്ടാത്തവരുടെ അവകാശങ്ങള്‍ക്കായും നിലകൊള്ളണം. കേരളമോഡലിന്റെ പേരില്‍ ഊറ്റം കൊള്ളേണ്ട കാലം അതിക്രമിച്ചു, അതു പൊളിച്ചെഴുതേണ്ട കാലമാണ് മുന്നിലെന്നു സാരം.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES