English हिंदी

Blog

WhatsApp Image 2020-06-16 at 12.37.23 PM

Web Desk

ഒമാന്‍: കൊറോണ വൈറസിനെതിരെ ഒമാന്‍ അധികൃതര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാന്‍ പോസ്റ്റ്. ‘ഒമാന്‍ ഫേസസ് കൊറോണ’ സ്റ്റാമ്പ് ജൂണ്‍ 22 മുതല്‍ ലഭ്യമാകുമെന്ന് ഒമാനിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 40 ശതമാനം ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ എന്‍ഡോവ്ണ്‍മെന്‍റ് ഫണ്ടിലേക്ക് പോകും.

Also read:  വാഹന രജിസ്ട്രേഷന് 'ഭാരത് സീരിസ്': രാജ്യം മുഴുവന്‍ ഒറ്റ വാഹന രജിസ്ട്രേഷന്‍ സംവിധാനം

രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി നിസ്വാര്‍ത്ഥ സേവനം അനുഷ്ടിക്കുന്ന മുന്‍നിര പ്രവര്‍ത്തകരുടെ ചിത്രങ്ങളും സുവനീര്‍ ഷീറ്റും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, നിയമപാലകര്‍, സൈനികര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അവരുടെ സേവനങ്ങളിലൂടെ മനുഷ്യത്വത്തെക്കുറിച്ചും ജീവന്‍റെ മുല്യത്തെക്കുറിച്ചും അനുദിനം ഓര്‍മിപ്പിക്കുന്നുവെന്ന് ഒമാൻ പോസ്റ്റിന്‍റെ സിഇഒ അബ്ദുൽമാലിക് അൽ ബലൂഷി പറഞ്ഞു.  അവരും അവരുടെ പ്രിയപ്പെട്ടവരും നാടിനും ജനങ്ങള്‍ക്കുമായി ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും ഈ സ്റ്റാമ്പ് അവരോടുള്ള കൃതജ്‍‍ഞത പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:  സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന് തിരിച്ചടി, ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി; സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഒമാന്‍ പോസ്റ്റിന്‍റെ ഈ പ്രവര്‍ത്തനം കൊവിഡ് പോരാട്ടങ്ങള്‍ക്ക് ചെറിയതോതില്‍ സാമ്പത്തിക സഹായം നല്‍കാനാകും എന്നതിനൊപ്പം കൊവിഡ് പ്രതിസന്ധി അവസാനിക്കുമ്പോള്‍ അതിനായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ സ്റ്റാമ്പ് ഓരോ ജനതയെയും ഓര്‍പ്പെപ്പെടുത്തുകയും ചെയ്യും.

Also read:  മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടില്ല ; പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ശൈലിയാണെന്ന് കെ സുധാകരന്‍

പുതിയ കോവിഡ് -19 സ്റ്റാമ്പ്  Ruwi, Al Khoud, Salalah central post office, Al Kuwair, Sinaw, Sur, Nizwa, Sohar, Rustaq, Al Buraimi, Ibri, and Kasab എന്നീ ശാഖകളില്‍ ലഭ്യമാണ്.