കെ. അരവിന്ദ്
ഓഹരി വിപണി ഉയരുമ്പോഴും തങ്ങള്‍ നി ക്ഷേപിച്ച ഓഹരികളില്‍ നിന്ന് നേട്ടം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെ ചെറുകിട നിക്ഷേപകര്‍ക്കുണ്ട്. ഇതിന് കാരണം ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെന്‍സെ ക്‌സിനെയും കുതിപ്പിക്കുന്ന ഓഹരികളല്ല ഇത്തരം നിക്ഷേപകര്‍ പ്രധാനമായും കൈവശം വെക്കുന്നത് എന്നതാണ്.
ഒരു വിഭാഗം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പോലും ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെന്‍സെക്‌സിനെയും ഭേദിക്കുന്ന നേട്ടം നല്‍ കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിഫ്‌റ്റിയും സെന്‍സെക്‌സും കുതിക്കുന്നത് ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ ഓഹരികളുടെ ഉയര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യം തുടര്‍ന്നും നിലനില്‍ക്കാനാണ് സാധ്യത. അതിനാല്‍ ഇവ യ്‌ക്കു പുറത്തുള്ള ഓഹരികള്‍ കൈവശം വെ ക്കുന്ന നിക്ഷേപകര്‍ക്ക് ഇപ്പോള്‍ നേട്ടമുണ്ടാക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മുന്‍നിര കമ്പനികളുടെ ഓഹരികള്‍ ആണ് വിപണിയിലെ കുതിപ്പ് നയിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനി ടെ ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെ ന്‍സെക്‌സിനെയും മുന്നോട്ടു കുതിപ്പിച്ചത് ലാഭക്ഷമതയില്‍ മുന്നില്‍ നിലനില്‍ക്കുന്ന പത്തോ പതിനഞ്ചോ വന്‍കിട കമ്പനികളായിരുന്നു.
ഈ സ്ഥിതിവിശേഷത്തിന്റെ ആവര്‍ത്തനം തന്നെയായിരിക്കും തുടര്‍ന്നുള്ള മാസങ്ങളിലും വിപണിയില്‍ കാണാനാകുക. പ്രതി ഓഹരി വരുമാനം ഗണ്യമായി ഉയരുന്ന, സൂ ചികയില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ കമ്പനികളെ ബ്രോക്കറേജുകളും അനലിസ്റ്റുകളും `അപ്‌ഗ്രേഡ്’ ചെയ്യു ന്നത് ഇത്തരം ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനാണ് വഴിയൊരുക്കുന്നത്.
നിക്ഷേപ ഗുരുവായ വാറന്‍ ബഫറ്റ് തന്റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹാത്‌വേയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിക്ഷേപകര്‍ക്ക് ഒരു ഉപദേശം നല്‍കി. മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാമെന്നതായിരുന്നു ആ ഉപദേശം. യുഎസ് ഓഹരി വിപണിയിലെ സൂചികയായ എസ് & പി 500നെ ആധാരമായി നി ക്ഷേപം നടത്തുന്ന ഒരു ഇന്‍ഡക്‌സ് ഫണ്ട് നല്‍കിയ നേട്ടം ചൂണ്ടികാട്ടിയാണ് വാറന്‍ ബ ഫറ്റ് ഈ ഉപദേശം നല്‍കിയത്. ഈ ഉപദേശം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാവുന്നതാണ്.
ഓഹരി സൂചികയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്). സൂചികകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളിലാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും നിക്ഷേപിക്കുന്നത്. ഇടിഎഫുകളും ഇന്‍ഡ ക്‌സ് ഫണ്ടുകളും തമ്മില്‍ ചില വ്യത്യാസങ്ങ ളുണ്ട്. ഇന്ത്യയിലെ ഇന്‍ഡക്‌സ് ഫണ്ടുകള്‍ സൂചികകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുന്നതെങ്കിലും ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികളുടെ വെയിറ്റേജ് സൂചികയുടേതിന് തുല്യമാകണമെന്നില്ല. ഫണ്ട് മാനേജറുടെ നിലപാടുകളും വെയിറ്റേജ് നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താം. അതേ സമയം ഇടിഎഫുകള്‍ സൂചികകള്‍ക്ക് തുല്യമായ നേ ട്ടമായിരിക്കും നല്‍കുന്നത്. ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍ വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) തിരഞ്ഞെടുക്കുന്നതാകും ഉചിതം.