English हिंदी

Blog

sensex-1

 

മുംബൈ: ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക്‌ തിരികെയെത്തി. സെന്‍സെക്‌സ്‌ 431 പോയിന്റും നിഫ്‌റ്റി 128 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ്‌ 44,000ന്‌ മുകളിലും നിഫ്‌റ്റി 12,900ന്‌ മുകളിലും ക്ലോസ്‌ ചെയ്‌തു.

സെന്‍സെക്‌സ്‌ 44259.74 പോയിന്റിലും നിഫ്‌റ്റി 12987.00 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നിഫ്‌റ്റിയില്‍ 225 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,790 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില.

Also read:  രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ബാങ്ക്‌, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 3.85 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.43 ശതമാനവും നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.21 ശതമാനവും ഉയര്‍ന്നു.

Also read:  പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചു; വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍

ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്‌, ബജാജ്‌ ഫിനാന്‍സ്‌, ശ്രീ സിമന്റ്‌സ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ 7.02 ശതമാനം ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്‌, ബജാജ്‌ ഫിനാന്‍സ്‌, ശ്രീ സിമന്റ്‌സ്‌ എന്നീ ഓഹരികള്‍ 3 ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

Also read:  ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 42 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 8 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, മാരുതി സുസുകി, ബിപിസിഎല്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്‌, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.