ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 25,26,193 ആയി ഉയര്‍ന്നു. ഇതില്‍ 6,68,220 നിലവില്‍ ചികിത്സയിലുള്ള കേസുകളാണ്.
Spike of 65,002 cases and 996 deaths reported in India, in the last 24 hours.
The #COVID19 tally in the country rises to 25,26,193 including 6,68,220 active cases, 18,08,937 discharged/migrated & 49,036 deaths: Ministry of Health and Family Welfare pic.twitter.com/mWu8IZ8XN3
— ANI (@ANI) August 15, 2020
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 996 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 49,036 ആയി ഉയര്‍ന്നു. 1.94 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 18,08,937 പേര്‍ രോഗമുക്തി നേടി.71.61 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ ഓഗസ്റ്റ് 14 വരെ മൊത്തം 2,85,63,095 സാമ്ബിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു. 8,68,679 സാമ്പിളുകള്‍ വെള്ളിയാഴ്ച പരിശോധിച്ചു.
2,85,63,095 samples tested up to 14th August for #COVID19. Of these, 8,68,679 samples were tested yesterday: Indian Council of Medical Research (ICMR) pic.twitter.com/BZbyUecQ22
— ANI (@ANI) August 15, 2020