കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് കാവിലുംപാറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി റോഡും കൃഷിയിടവും നശിച്ചു. 600 മീറ്റര്‍ റോഡാണ് നശിച്ചത്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകും വെള്ളം പൊങ്ങുകയും ചെയ്തിരുന്നു. കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടര്‍ന്നതോടെ തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ഏഴ് വീടുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു.
കോട്ടയത്തും മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. ജില്ലയിലെ മണാര്‍കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നതോടെ നാല് കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. ജില്ലയിലെ റെയില്‍വെ പാതയില്‍ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സാഹചര്യത്തില്‍ ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.