മതേതരത്വത്തിന്റെ ഉദകക്രിയ

babri masjid

 

1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്‌ രണ്ട്‌ മാസം മുമ്പാണ്‌ ചലച്ചിത്രകാരനായ ആനന്ദ്‌ പട്‌വര്‍ധന്റെ പ്രശസ്‌തമായ `രാം കേ നാം’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്‌. സംഭവിക്കാനിരുന്നത്‌ കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി പിന്നീട്‌ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമായി കടന്നുവന്നു. ഈ ഡോക്യുമെന്ററി കാണുന്ന ഏതൊരാള്‍ക്കും പള്ളി പൊളിക്കുന്നതിനുള്ള പ്രകോപനം കര്‍സേവകര്‍ക്ക്‌ സംഘ്‌പരിവാര്‍ നേതാക്കള്‍ നല്‍കികൊണ്ടിരുന്നതിനും അതിനു പിന്നിലുള്ള ആസൂത്രണത്തിനും മറ്റ്‌ തെളിവുകള്‍ അന്വേഷിക്കേണ്ടി വരില്ല. ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയുടെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഈ ഡോക്യുമെന്ററിയില്‍ പലയിടത്തും എടുത്തുചേര്‍ത്തിട്ടുണ്ട്‌.

ഈ ചിത്രം ഗൗരവത്തോടെ കണ്ട മതേതര മനസ്‌ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്ത അറിയുമ്പോള്‍ ഒരു പക്ഷേ ആദ്യം ഓര്‍മ വരിക `രാം കേ നാമി’ല്‍ ആനന്ദ്‌ പട്‌വര്‍ധന്‍ കാട്ടിത്തന്ന തേയ്‌ക്കാനും മായ്‌ക്കാനും കഴിയാത്ത സത്യത്തിന്റെ നേര്‍പകര്‍പ്പുകളായ ദൃശ്യങ്ങളായിരിക്കും. യാഥാര്‍ ത്ഥ്യത്തിന്റെ ജീവസുറ്റ ആ ദൃശ്യങ്ങള്‍ മനസില്‍ നില്‍ക്കുന്നവര്‍ക്ക്‌ മസ്‌ജിദ്‌ തകര്‍ത്തത്‌ മുന്‍കൂട്ടി ആസൂത്രണം നടത്തിയാണെന്നതിന്‌ തെളിവില്ലെന്ന കോടതി വിധി ഞെട്ടല്‍ ഉളവാക്കുന്നതാണ്‌. പള്ളി പൊളിക്കാന്‍ തുനിഞ്ഞിറങ്ങിയ ജനകൂട്ടത്തെ തടയാനായി അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ശ്രമിച്ചുവെന്ന്‌ കോടതി പറയുമ്പോള്‍ `രാം കേ നാമി’ലെ അദ്വാനിയുടെ വിഷലിപ്‌തമായ പ്രസംഗം ഒരു ഫീച്ചര്‍ ചിത്രത്തിനു വേണ്ടി കൃത്രിമമായി ഷൂട്ട്‌ ചെയ്യപ്പെട്ടതായിരുന്നോ എന്ന ചോദ്യമാണ്‌ മനസില്‍ ഉയരുക. നീതിയുടെ പ്രതീകമായ കോടതിക്ക്‌ എങ്ങനെ ഇത്ര വലിയ കള്ളം പറയാനും അനീതി ഉറപ്പുവരുത്താനും സാധിക്കുന്നുവെന്ന ചോദ്യം സാമാന്യബോധമുള്ള ഏതൊരു മതേതരവാദിയുടെ മനസിലും ഉയരുന്ന സന്ദര്‍ഭമാണ്‌ ഇത്‌.

Also read:  ഹരിയാന ഉറപ്പിച്ചു; ചര്‍ച്ചകള്‍ നടത്തി ബിജെപി നേതാക്കള്‍, ഖട്ടറുടെ വസതിയിലെത്തി ധര്‍മേന്ദ്ര പ്രധാന്‍

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിന്‌ പിന്നിലെ ആസൂത്രണത്തിനും അതിനു പിന്നിലെ സംഘ്‌പരിവാര്‍ നേതാക്കളുടെ പങ്കിനും തെളിവായി ഈ ചിത്രത്തിലെ രംഗങ്ങള്‍ കോടതിക്ക്‌ മുന്നില്‍ സമര്‍പ്പിച്ചിരുന്നോ എന്നറിയില്ല. സംഭവിക്കാനിരുന്നത്‌ കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി തീര്‍ച്ചയായും കോടതിയുടെ റെഫറന്‍സില്‍ വന്നിട്ടുണ്ടാകണം. പള്ളി പൊളിച്ചതിന്‌ തെളിവായി നല്‍കിയ ദൃശ്യങ്ങളെല്ലാം നീതിപീഠം തള്ളുകയാണ്‌ ചെയ്‌തത്‌.

Also read:  പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച, മോദി രാഷ്ട്രപതിയെ കണ്ടു ; ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

പള്ളി തകര്‍ത്തത്‌ പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ അതിന്‌ മുമ്പ്‌ കോടതികള്‍ക്ക്‌ മുന്നിലെത്തിയ കേസുകളും രഥയാത്രക്ക്‌ മുന്നോടിയായി നടന്ന നാടകീയ സംഭവങ്ങളും വിശകലനം ചെയ്യുന്ന സാമാന്യബോധമുള്ള ആര്‍ക്കും പറയാന്‍ സാധിക്കുന്നതല്ല. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്ത്‌ രാമക്ഷേത്രം പണിയാന്‍ അനുവാദം നല്‍കിയ സുപ്രിം കോടതി വിധി പോലും പള്ളി പൊളിച്ച കൃത്യത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്‌. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ്‌ സുപ്രിം കോടതി നിരീക്ഷിച്ചത്‌. സംഭവിക്കാന്‍ പാടില്ലാതിരുന്ന ആ ചരിത്ര സംഭവമായ കുറ്റകൃത്യത്തിന്‌ കാരണക്കാരായവരെ ശിക്ഷിക്കാന്‍ തയാറാകാതെ 32 പ്രതികളെയും വെറുതെ വിട്ട കോടതിയുടെ വിധിന്യായം യഥാര്‍ത്ഥത്തില്‍ അനീതിയുടെ വിളംബരമാണ്‌.

Also read:  ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രചോദനം നല്‍കുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരത്: പ്രധാനമന്ത്രി

ഈയിടെ പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തിലും പ്രതിപക്ഷ നേതാക്കളുടെ പോലും പിന്തുണയിലും നടന്ന രാമശിലാപൂജ ഇന്ത്യയുടെ മതേതരത്വത്തിന്റെ അന്ത്യത്തെയാണ്‌ അടയാളപ്പെടുത്തുന്നതെന്നാണ്‌ സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്‌ പറഞ്ഞത്‌. ഇന്നുണ്ടായ കോടതി വിധിയെ അന്നു നടന്ന മതേതരത്വത്തിന്റെ മരണത്തിനുള്ള ഉദകക്രിയയാണ്‌ എന്ന്‌ വിശേഷിപ്പിക്കാം.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »