ഓഹരി വിപണിയില്‍ നിന്നും വലിയ തുകയുണ്ടാക്കുന്നതും പെട്ടെന്ന് പണമുണ്ടാക്കുന്ന തും തമ്മില്‍ വ്യത്യാസമുണ്ട്. വലിയ സമ്പത്ത് ആര്‍ജിക്കുന്നതിന് ക്ഷമ ആവശ്യമാണ്. പെട്ടെ ന്ന് പണമുണ്ടാക്കുന്നതിന് ഭാഗ്യവും.
ഓഹരി വിപണിയില്‍ നിന്ന് സമ്പത്ത് ഉണ്ടാക്കണമെങ്കില്‍ നിക്ഷേപം നടത്തിയാല്‍ മാത്രം പോര. ക്ഷമയോടെ കാത്തിരിക്കാനുള്ള മാനസികാവസ്ഥ കൂടി വേണം. അതില്ലാത്തവരാണ് മികച്ച അവസരങ്ങള്‍ തുലച്ചുകളയുന്നത്.
പ്രതിവര്‍ഷം 15 ശതമാനം നേട്ടം ലഭിക്കുകയാണെങ്കില്‍ അത് പത്ത് വര്‍ഷം കൊണ്ട് നാലിരട്ടിയോ 20 വര്‍ഷം കൊണ്ട് 16 ഇരട്ടിയോ ആകും. ഓഹരി വിപണിയില്‍ വിജയിക്കുന്ന മിക്ക നിക്ഷേപകരും അത് സാധ്യമാക്കുന്നത് ദീര്‍ഘകാലത്തിലൂടെയാണ്. അറിയപ്പെടുന്ന മികച്ച നിക്ഷേപകരില്‍ മിക്കവര്‍ക്കും ദീര്‍ഘകാലമെന്നത് പത്ത് വര്‍ഷമോ അതിന് മുകളിലോയാണ്.
ഹ്രസ്വകാലത്തെ വിപണിയുടെ ചലനം പ്രവചിക്കുക എളുപ്പമല്ല. ദീര്‍ഘകാല നിക്ഷേപത്തിനാണ് ഓഹരി വിപണി ഏറ്റവും അനുയോജ്യമായിരിക്കുന്നത്. പക്ഷേ വളരെ ചെറിയൊരു ശതമാനം നിക്ഷേപകര്‍ മാത്രമാണ് ദീര്‍ഘകാല നിക്ഷേപത്തിലൂടെ ഓഹരി വിപണിയില്‍ നിന്നും സമ്പത്തുണ്ടാക്കുന്നതില്‍ വിജയിക്കുന്നത്.
വിപണിയിലെ ഹ്രസ്വകാല വ്യതിയാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സജീവ നിക്ഷേപ രീതി പിന്തുടരാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഒന്നില്‍ കൂടുതല്‍ വിലനിലവാരങ്ങള്‍ നിശ്ചയിക്കാവുന്നതാണ്. നിക്ഷേപതുക ഓഹരികള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുന്നത് വിപണി കാലാവസ്ഥക്ക് അനുസൃതമായിട്ടായിരിക്കണം.
ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതി നും ഒന്നില്‍ കൂടുതല്‍ വിലനിലവാരം നിശ്ചയിക്കുന്നതിലൂടെ വിപണിയിലെ ചാഞ്ചാട്ടങ്ങ ളെ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. വില ഉയരുകയാണെങ്കില്‍ ലാഭമെടുക്കാനും താഴുകയാണെങ്കില്‍ വീണ്ടും ഓഹരികള്‍ വാങ്ങാനും ഈ രീതി നിക്ഷേപകരെ സഹായിക്കുന്നു. ലാഭമെടുത്തതിനു ശേഷം ഓഹരി വില ഇടിയുകയാണെങ്കില്‍ പുനര്‍നിക്ഷേപം നടത്താനുള്ള അവസരമാണ് ഇതിലൂടെ നി ക്ഷേപകര്‍ക്ക് ലഭിക്കുന്നത്.
ഓഹരിയുടെ വിവിധ നിലകളെ അടിസ്ഥാനമാക്കി എത്ര ശതമാനം നിക്ഷേപം നടത്തണമെന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണ് ആദ്യം ചെയ്യേണ്ടത്. ഓഹരിയുടെ `വാല്യുവേഷന്‍’ ഏതു നിലയിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാകണം ഓരോ സമയത്തും നി ക്ഷേപതുകയുടെ എത്ര ശതമാനം വിനിയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത്.
ദീര്‍ഘകാല നിക്ഷേപത്തിനൊപ്പം ഇടക്കാല വ്യാപാരം കൂടി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും മീഡിയം ടേം നിക്ഷേപകര്‍ ക്കുമാണ് ഈ നിക്ഷേപ രീതി അനുയോജ്യമായിരിക്കുന്നത്. മധ്യകാലത്തിലെ ഓഹരി കളിലെ മുന്നേറ്റത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന മീഡിയം ടേം നിക്ഷേപകരാണ് പലപ്പോഴും വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നഷ്‌ടം നേരിടേണ്ടി വരുന്നത്. വിപണി കാ ലാവസ്ഥക്ക് അനുസൃതമായി എന്‍ട്രി പോ യിന്റും എക്‌സിറ്റ് പോയിന്റും നിശ്ചയിക്കുന്നതിലെ പിഴവും നിക്ഷേപതുക വിഭജിച്ച് പലപ്പോഴായി വിനിയോഗിക്കുന്നതിന് പകരം ഒറ്റയടിക്ക് നിക്ഷേപം നടത്തുന്നതുമാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. ഇത് ഒഴിവാക്കാന്‍ ഘട്ടങ്ങളായി വാങ്ങുന്ന രീതി സ ഹായകമാണ്.
ലാഭമെടുക്കുമ്പോള്‍ പൂര്‍ണമായും ഓഹരികള്‍ വില്‍ക്കാതിരിക്കാനും ശ്ര ദ്ധിക്കുക. ഓരോ തവണ യും നടത്തിയ നിക്ഷേപത്തിന് പ്രത്യേക എക്‌സിറ്റ് പോയിന്റുകള്‍ നിശ്ചയിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.











