ന്യൂഡല്‍ഹി: യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുന്നത് വിലക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യമന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് യുഎഇ അറിയിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, യുഎഇ അറ്റാഷെയുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യ വീണ്ടും അനുമതി തേടി. അന്വേഷണ ഏജന്‍സികള്‍ക്ക് അറ്റാഷെയോട് സംസാരിക്കാനുള്ള അനുമതിയാണ് തേടുന്നത്. ആദ്യത്തെ കത്തിന് യുഎഇ മറുപടി നല്‍കാത്തതിനാലാണ് വീണ്ടും കത്തുനല്‍കിയത്.











