കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എത്തിയ നാല് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്ന് 37 ലക്ഷത്തിന്‍റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു.
ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം 600 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. വിപണിയില്‍ ഇതിന് 27 ലക്ഷം രൂപയ്ക്കടുത്ത് വിലവരും. ഞായറാഴ്ച്ചയും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. കുഴമ്പ് രൂപത്തില്‍ അടിവസ്ത്രത്തിലും ബല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ നാദാപുരം, കാസര്‍ഗോഡ് സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്.
അതേസമയം കഴിഞ്ഞ മാസവും ഈ മാസം ആദ്യവാരവുമായി 6 കോടിയോളം സ്വര്‍ണ്ണമാണ് കേരളത്തിലെ വിമനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത്. വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കിടയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു.