രാജ്യത്തെ നാലു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കാണ് 21 ദിവസത്തെ ഇടവേളകളില്‍ കുത്തിവെപ്പുകള്‍ നല്‍കുക
കുവൈത്ത് സിറ്റി : രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയ്ക്കുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈത്തി പൗരന്‍മാരുടെയും പ്രവാസികളുടേയും കുടുംബങ്ങളിലെ നാലു ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
രണ്ട് ഫൈസര്‍ വാക്‌സിനുകള്‍ 21 ദിവസത്തെ ഇടവേളകളിലായി നല്‍കും. അഞ്ചിനും പതിനൊന്നിനും ഇടയില്‍ ഒരോ പ്രായത്തിലും ശരാശരി അറുപതിനായിരം കുട്ടികള്‍ വീതമാണുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളില്‍ പറയുന്നു.
കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.