English हिंदी

Blog

child hang

Web Desk

കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Also read:  ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്ന്‌ പഠനം

റിജ്വല്‍ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടില്‍ വച്ച്‌ മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്‍റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടത്.

Also read:  പ്രതിപക്ഷ നേതാവിന്റേത്‌ നാണംകെട്ട പ്രചാരണമെന്ന് മന്ത്രി കടകംപള്ളി

കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയില്‍ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്‍റെ അമ്മമ്മയും പ്രതികരിച്ചു.