ഡൽഹി: വന്ദേഭാരത് മിഷനിൽ മുഖ്യ പങ്കാളികളായ അറുപതോളം എയർ ഇന്ത്യ പൈലറ്റ്മാർക്ക് കോവിഡ് പോസിറ്റീവ് ആയതായി പൈലറ്റുമാരുടെ സംഘടന അറിയിച്ചു. മെയ് മാസം ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിൽ 137 രാജ്യങ്ങളിൽ നിന്ന് ഏഴ് ലക്ഷത്തോളം വിദേശ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് അന്യനാടുകളിൽ കുടുങ്ങിക്കിടന്നവരെ സ്വന്തം നാട്ടിൽ എത്തിക്കുന്ന ദൗത്യവുമായാണ് വന്ദേഭാരത് കേന്ദ്രസർക്കാർ ആരംഭിച്ചത്.
എയർ ഇന്ത്യയിലെ സ്ഥിരം ജീവനക്കാർക്ക് ആറുമാസം വരെ ശമ്പളമില്ലാതെ അവധി നൽകുവാൻ ബോർഡ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തു.