ബാപ്പുനഗര്‍: അഹമ്മദാബാദിലെ ബാപ്പുനഗറില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. 22 കടകളിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം എടുത്താണ് അഗ്നിശമനസേന തീയണച്ചത്. ഞായറാഴ്ച ആയതിനാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അടഞ്ഞു കിടന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ചായ കെറ്റിലില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.












