
കേക്കുണ്ടാക്കുന്നവര്‍ സൂക്ഷിക്കുക; ഭക്ഷ്യവസ്തുക്കള്‍ വീട്ടിലുണ്ടാക്കി വില്‍ക്കാന്‍ ഇനി ലൈസന്‍സ് വേണം
വീടുകളില്‍ നിര്‍മിക്കുന്ന കേക്കുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇനി ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. ലൈസന്‍സില്ലാതെ വീടുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ നിര്‍മാണമോ വില്‍പനയോ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഇവര്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം.



















