Day: October 9, 2020

ലോകത്ത് 3.67 കോടി കോവിഡ് ബാധിതർ; 10,66,345 മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 3,6735,514 ആയി ഉയർന്നു. 1,066,345 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,7630,381 ആയി.

Read More »

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ അനുമതി നിര്‍ബന്ധം

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More »

ഫിനാബ്ലറും യുഎഇ എക്സ്ചേഞ്ചും ഇനി ഇസ്രയേല്‍ കമ്പനി നയിക്കും

ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

Read More »

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മുഖ്യ പ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്കാണ് ജീവപര്യന്തം. കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം തടവും ശിക്ഷ വിധിച്ചു.

Read More »

രാജ്യത്തിന്റെ പ്രതിരോധ നയത്തിലെ മാറ്റങ്ങൾ: കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ

രാജ്യത്തിന്റെ പ്രതിരോധ ഓഫ്സെറ്റ് പോളിസി മാറ്റുന്നതിനും ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുവാനുമുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Read More »

പി.ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

Read More »

ഭരണകൂട ഭീകരതക്കെതിരെ ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാനയാത്രക്ക് തുടക്കം

നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യക്ഷൻ ശ്രീ. ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാനയാത്രക്ക് തുടക്കം.

Read More »

കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥത വഹിച്ചത്, ഇറങ്ങിയോടിയെന്നത് വ്യാജവാര്‍ത്ത: പി.ടി തോമസ്

വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള പണം ബാങ്ക് വഴി നല്‍കാനായിരുന്നു കരാര്‍. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ?

Read More »

റാം വിലാസ് പാസ്വൻ അരങ്ങോഴിയുമ്പോൾ

രാഷ്ട്രീയ ലേഖകൻ ദളിത് നേതാവായി, സോഷ്യലിസ്റ്റായി പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയ ത്തിൽ നിറഞ്ഞു നിന്ന റാം വിലാസ് പാസ്വാൻ അരങ്ങൊഴിയുമ്പോൾ, ബീഹാർ രാഷ്ട്രീയ ത്തിലെ ഒരാധ്യായതിന് തിരശീല വീഴുന്നു. ജയ് പ്രകാശ് നാരായണന്റെയും, രാജ്

Read More »

ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ഗാന്ധി

ഹത്രാസിൽ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌​ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്​താവനകള്‍ക്കെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി രംഗത്ത്. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്​ടാഗില്‍ ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ട്വീറ്റു ചെയ്​തു.

Read More »
Personal Finance mal

ഭവനം സ്വന്തമാക്കുമ്പോഴുള്ള നികുതി ആനുകൂല്യങ്ങള്‍

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത്‌ രണ്ട്‌ വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക.

Read More »

കൊച്ചിയിൽ പിടിച്ച കള്ളപ്പണം: പി.ടി തോമസിന്റെ ബന്ധം വ്യക്തമന്ന് എ.എ. റഹിം

ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് PT തോമസ് MLA ക്കുള്ള ബന്ധം വ്യക്തമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. ഹര്‍ജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുൻകൂർ ജാമ്യമില്ല 

കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Read More »

വായ്പാ നയം പ്രഖ്യാപിച്ച് ആര്‍ബിഐ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റിപ്പോ നിരക്ക് 4ലും റിവേഴ്‌സ് റിപ്പോ 3.3 ശതമാനത്തിലുമായിരുന്നു നിജപ്പെടുത്തിയിരുന്നത്.

Read More »

ബെയർസ്റ്റോമിൽ തകർന്ന് പഞ്ചാബ്; ഹൈദരാബാദിന്റെ ജയം 69 റൺസിന്

ഹൈദരാബാദിന്റെ ഓപ്പണർ ബെയർസ്റ്റോയുടെ ബാറ്റിംഗ് കരുത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം. ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ തകർത്തത്. റഷീദ്ഖാൻ്റെ ബൗളിംഗ് പ്രകടനവും ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായി.

Read More »