
ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം; ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന്
ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.


















