English हिंदी

Blog

ഓലയും ടാർപോളിൻ ഷീറ്റും വച്ച് കെട്ടിയ കുടിലിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സുനന്ദാമ്മയെക്കുറിച്ച് നാട്ടുകാർക്കെല്ലാം എന്നും വലിയ ആശങ്കയായിരുന്നു.

സുനന്ദാമ്മയുടെ പ്രായവും അവർ താമസിക്കുന്ന കുടിലിന്റെ അവസ്ഥയും തന്നെയായിരുന്നു അതിന്റെ കാരണം.

Also read:  ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ല; അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം

ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് സുനന്ദാമ്മയുടെ താമസം.

സ്വപ്നവീടിന്റെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർ കെ.ശ്രീകുമാറും ചേർന്ന് കൈമാറുമ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന്
പ്രതീക്ഷയില്ലാതിരുന്ന വലിയൊരു സ്വപ്നം സഫലമായത്തിന്റെ സന്തോഷത്തിലായിരുന്നു സുനന്ദാമ്മ.

Also read:  ഇന്ത്യ പ്രശ്നങ്ങളുടെ നടുവിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭ നൽകിയ 4 ലക്ഷം രൂപയും വേൾഡ് മലയാളി കൗൺസിൽ സഹായമായ 3 ലക്ഷം രൂപയും ചിലവഴിച്ചാണ് കുളത്തൂർ വാർഡിലെ പാവയിൽ വീട്ടിൽ സുനന്ദാമ്മയ്ക്ക് 550 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ വീടൊരുക്കിയത്.

Also read:  കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ശ്രദ്ധ വേണം- മുഖ്യമന്ത്രി

സുനന്ദാമ്മയ്ക്ക് വീടൊരുക്കാൻ കുളത്തൂർ വാർഡിലെ സന്നദ്ധം സജീവത്തിന്റെ വോളന്റിയർമാരും സജീവമായി രംഗത്തുണ്ടായിരുന്നു.
വീടിന്റെ താക്കോൽ ദാന ചടങ്ങിൽ
വാർഡ് കൗൺസിൽ എസ്.ശിവദത്ത് സന്നിഹിതനായിരുന്നു.