
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടതു സർക്കാരിന്റെ കീഴിലെ പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതിയായ ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് പാതയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു..റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച് ഏറെ പ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന 24.14 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനർ നിർമ്മിക്കപ്പെടുന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും പൂർണ്ണമായും മുക്തമാവും.

ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും യുഎസില്‍ ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ആപ്പ്‌ളിക്കേഷനുകളുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കിവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകൻ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോൾ കോടിയേരി വർഗീയത ഇളക്കിവിടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽ വന്നപ്പോൾ കോടിയേരി മൗനം പാലിക്കുകയായിരുന്നു. എന്നാൽ സ്വന്തം മകൻ കേസിൽ കുടുങ്ങുമെന്ന് ആയപ്പോൾ കേസ് അട്ടിമറിക്കാൻ കോടിയേരി ശ്രമിക്കുകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്രൈം ബ്രാഞ്ചാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ഒരു സ്റ്റേജില്‍ ഗോപാംഗനേ എന്ന ഗാനം ചിത്രാമയ്‌ക്കൊപ്പം പാടേണ്ടി വന്നെന്നും അന്ന് ഒരുപാട് ടെന്‍ഷന്‍ ആയെന്നും ഹരിശങ്കര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’നോട് പറഞ്ഞു.

വാക്സിനുകള്‍ക്കായി 18 മില്ല്യണ്‍ ഡോളര്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

അബൂദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച് സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.

രാജ്യത്തെ കോവിഡ് കേസുകള്‍ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയര്‍ന്നു. നിലവില്‍ ചികില്‍സയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവര്‍ 42,08,432 പേരും.

സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും ഉത്തരവാദിത്വം. അതേസമയം ഉടമസ്ഥനും ജീവനക്കാരനും മാസ്‌ക്കും കൈയ്യുറകളും ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.

മത്സ്യത്തൊഴിലാളികളുടെ കുറവ് വില വര്‍ധനവിനും മത്സ്യദൗര്ലഭ്യത്തിനും ഇടയാക്കും.

ഒരു ദിവസം പരിപാടി നടത്താമെന്ന് കരുതിയപ്പോള്‍ റഹ്മാന്‍ എന്നെ ഞെട്ടിച്ചു. രണ്ട് ദിവസം പ്രോഗ്രാം നടത്താമെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും കുവൈറ്റില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്. ഓഹരി വിപണി കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ധനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക് ഉത്തേജനം പകരുകയായിരുന്നു. മറ്റ് ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്.

കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ മൂന്നിടത്ത് മെഗാ ട്രീറ്റ് മെന്റ് സെന്ററുകള്‍ തുറക്കുന്നു. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയിലെ അഗതി മന്ദിരങ്ങളില്‍ പ്രവേശം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മടങ്ങി വരുന്ന അധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് യുഎസ് പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.