
മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍
അന്വേഷണസംഘം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

അന്വേഷണസംഘം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

കുവൈത്തില്‍ റസ്റ്റാറന്റുകള്‍ക്ക് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മുനിസിപ്പല്‍ മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കടകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ശീഷകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം . കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട്. . കൊലയാളി സംഘവുമായി കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.

ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

സൗദി ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. ആര്‍ക്കാര്‍ കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.

രാജസ്ഥാനില്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചരിയാവാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്‍റെ നൂറ് ദിന കർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.