കുവൈത്തില്‍ റസ്റ്റാറന്റുകള്‍ക്ക് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മുനിസിപ്പല്‍ മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കടകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ശീഷകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.
സ്പോര്‍ട്സ് അക്കാദമികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോപ്പിങ് കോംപ്ലക്സുകളിലെ പ്രാര്‍ഥന മുറികള്‍ക്ക് ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തനാനുമതി നല്‍കിയതാണ് മറ്റൊരു പ്രധാന തീരുമാനം. മസാജ് പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.