
പ്രണബ് മുഖർജിയുടെ നിര്യാണത്തില്‍ സെപ്റ്റംബർ ആറുവരെ ദുഃഖാചരണം
പ്രണബ് മുഖർജിയുടെ നിര്യാണത്തില്‍ സെപ്റ്റംബർ ആറുവരെ ദുഃഖാചരണം നടക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

പ്രണബ് മുഖർജിയുടെ നിര്യാണത്തില്‍ സെപ്റ്റംബർ ആറുവരെ ദുഃഖാചരണം നടക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് ഇന്ന് 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന് താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

തെയ്യങ്ങളുടെ നാടായ വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര്‍ എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഓണ തെയ്യത്തില്‍ തന്നെ സംസാരിക്കുന്ന തെയ്യത്തെ ഓണേശ്വരന്‍ എന്ന് പറയുന്നു. വായ തുറക്കാതെ സംസാരിക്കുന്നതിനാല്‍ പൊട്ടന്‍ തെയ്യം എന്നും അറിയപ്പെടുന്നു.

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി(84) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത്ത് മുഖർജിയുടെ ട്വീറ്റാണ്.

സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നല്ല തോതില്‍ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തില്‍ താഴെയാണ്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയത്. പുതുതായി 910 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1226 രോഗികള്‍ സുഖം പ്രാപിച്ചു.

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ് മാറ്റിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ്‌കമ്പനിയായ എച്ച്‌ഡിഎഫ്‌സി എഎംസി 3.6 ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ് കൈകാര്യം ചെയ്യുന്നത്. ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായി 1999ലാണ് കമ്പനി ആരംഭിച്ചത്.

രാഷ്‌ട്രീയ പ്രതിച്ഛായയെ മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ പര്‍വതീകരിക്കുന്നതില്‍ ഒരു പക്ഷേ ലോകനേതാക്കളില്‍ തന്നെ മുന്‍നിരയിലായിരിക്കും നരേന്ദ്ര മോദി. രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായയെ അവസരം ലഭിക്കുമ്പോഴെല്ലാം മിനുക്കിയെടുക്കാനും മെച്ചപ്പെടുത്തിയെടുക്കാനും മോദി സദാ ജാഗരൂകനാണ്.

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബര്‍ 15നകം പിഴ തുക പ്രശാന്ത് ഭൂഷണ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം തടവ് അനുവഭിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനഃപരിശോധനഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാതിരുന്നതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അതേസമയം വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. ഓണവുമായി ബന്ധപ്പെട്ട് ഒരു വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.