Day: August 28, 2020

പുതുതലമുറ സംരംഭങ്ങൾക്കുള്ള സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി”ക്ക് തുടക്കം

ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങൾ കേന്ദ്രീകരിച്ച് പുതുസംരംഭങ്ങളും സോഫ്റ്റ് വെയർ ഉത്പന്നങ്ങളും കൂടുതലായി വളർത്തിയെടുക്കുക ലക്‌ഷ്യം വച്ചുള്ള പുതുതലമുറ സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി” ക്ക് കേന്ദ്ര ഇലക്ട്രോണിക്സ് – വിവര സാങ്കേതിക മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് തുടക്കം കുറിച്ചു.

Read More »

പ്രതിരോധ മേഖലയിലെ സുരക്ഷാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ചര്‍ച്ചയില്‍ തീരുമാനം

14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു.ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും സിംഗപ്പൂർ പ്രതിരോധ സെക്രട്ടറി ചാൻ ഹെങ് കീയും ചേർന്ന് സംയുക്തമായി ചർച്ചകൾക്ക് നേതൃത്വം വഹിച്ചു.

Read More »

കെഎഎസ് പരിശീലനം; യുവജനക്ഷേമ ബോർഡിന് മിന്നും വിജയം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌ ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.

Read More »

ഓണാഘോഷം വീടുകളിൽ മാത്രമാക്കണം: തിരുവനന്തപുരം ജില്ലാ കളക്ടർ

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽമാത്രമാക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്‌സ് അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Read More »

ഓണ്‍ലൈനില്‍ താളമേളങ്ങളും ഓണ സദ്യയുമായി വിനോദസഞ്ചാരവകുപ്പിന്‍റെ ദൃശ്യവിരുന്ന്

കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.

Read More »

സൗദിയില്‍ ഇന്ന് 1069 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തരായത് 1148 പേര്‍

സൗദിയില്‍ ഇന്ന് 1069 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1148 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.74 ശതമാനമായി ഉയര്‍ന്നു. അതേസമയം, 28 കോവിഡ് മരണവും രേഖപ്പെടുത്തി 61 പേര്‍ക്ക് കോവിഡ് പോസറ്റിവ് മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

Read More »

ആരോഗ്യപരമായ കാരണങ്ങളാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.

Read More »

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

പിടിമുറുക്കി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 2543 പുതിയ രോഗ ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »

റഷ്യയുടെ രണ്ടാമത് കോവിഡ് പ്രതിരോധ വാക്‌സിന് സെപ്റ്റംബറില്‍ അനുമതി നല്‍കാന്‍ ഒരുങ്ങി ഭരണകൂടം

കോവിഡ് പ്രതിരോധത്തിനെതിരെ രണ്ടാമതൊരു വാക്‌സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ വാക്‌സിന് അനുമതി നല്‍കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയിയെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Read More »

അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്…(സ്കെച്ച്-05)

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ചിലര്‍ സുഹ്യത്തുക്കള്‍ക്ക് മിഠായി നല്‍കുന്നതിനൊപ്പം ഐസ്പ്രൂട്ടും വാങ്ങി നല്‍കിയിരുന്നു എന്ന് ഓര്‍ക്കണം.

Read More »

പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി അറിയിച്ചു

കുവൈത്തില്‍ എല്ലാ താമസ, സന്ദര്‍ശക വിസകളുടെയും കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ ദീര്‍ഘിപ്പിച്ച്‌ നല്‍കിയ കാലാവധി ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാവാനിരിക്കവെയാണ് പുതിയ ഉത്തരവ്.

Read More »

ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍

നിഫ്‌റ്റി 11,600 പോയിന്റിന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. സമ്മര്‍ദ നിലവാരങ്ങളെ നിഫ്‌റ്റി കൃത്യമായി ഭേദിച്ചു കഴിഞ്ഞു. അടുത്തതായി ചെറിയ സമ്മര്‍ദമുള്ളത്‌ 11,800 പോയിന്റിലാണ്‌.

Read More »

വിമോചന പോരാട്ടത്തിന് അയ്യൻകാളി വിസ്ഫോടനശേഷി പകർന്നു; മുഖ്യമന്ത്രി

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. വിമോചന പോരാട്ടത്തിന് അയ്യൻകാളി വിസ്ഫോടനശേഷി പകർന്നു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജന്മിത്വത്തിൻ്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിൻ്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി.

Read More »

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഇനി മുതല്‍ തുറമുഖങ്ങള്‍ വഴി സഊദിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം അഞ്ചില്‍ നിന്നും 21 ദിവസമാക്കി ഉയര്‍ത്തി.

Read More »

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബി.ജെ.പി ബന്ധങ്ങൾ സംശയാസ്പദം: സിപിഐഎം

പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.

Read More »

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ്; ഗ​താ​ഗ​ത​മ​ന്ത്രി

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് ബോ​ണ​സ് ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ബോ​ണ​സ് ഇ​ന്ന് മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More »

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫ്ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Read More »

പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം; യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു

രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Read More »