ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,956,619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 924,799 ആയി ഉയര്‍ന്നു. 20,837,505 പേര്‍ ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6,676,601 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 198,128 പേര്‍ മരിച്ചു. 3,950,354പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ആകെ രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു. ഇതില്‍ 9,58,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം 97,570 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 24000 ലധികം കേസുകള്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു. രാജ്യത്ത് ആകെ 77,768 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,315,858 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 131,274 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 3,553,421 ആയി.


















