അടുത്തമാസം ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം : അടുത്തമാസം ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധ മെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനു വദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് തിരുവ നന്തപുരത്ത് പറഞ്ഞു.
അതിനിടെ, വടക്കന്‍ പറവൂരില്‍നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. അല്‍ഫാം അടക്കമുള്ള പഴ കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുമ്പാരി ഹോട്ടലില്‍നിന്നാണ് പിടികൂടി യത്. അതേസമയം, ഇന്നലെ പറ വൂരിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്ന് പ്രാഥമിക റി പ്പോര്‍ട്ട് സമര്‍പ്പിക്കും. ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയത് നഗരസഭയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ ആരോപണം.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മജിലിസ് ഹോട്ട ലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. ഇവിടെനിന്ന് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്.
മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമാ യി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാണ് നടപടി.











