സര്‍ബാനന്ദ സോനോവാള്‍, രാജീവ് ചന്ദ്രശേഖര്‍, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, ശോഭ കരന്തലാജെ, തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടന ഇന്ന് നടക്കാനിരിക്കെ എട്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി.വി. സദാനന്ദ ഗൗഡ, റാവുസാ ഹേബ്, ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്. ഇന്ന് വൈകീട്ടോടെ 43 പേര്‍ പുതിയ മന്ത്രിമാ രായി സത്യപ്രതിജ്ഞ ചെയ്തേക്കുമെ ന്നാണ് വിവരം. ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുക യാണ്. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നും 13 വനിതളെങ്കിലും മന്ത്രി മാരായി അധികാരമേല്‍ക്കുമെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി പുനസംഘടനയ്ക്ക് ശേഷം രണ്ടാം മോദി സര്‍ക്കാര്‍ മാറും എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്ത് സമര്‍പ്പിച്ചത്. അതേസമയം സഹമന്ത്രിമാരായി ട്ടുള്ള അനുരാഗ് താക്കൂര്‍, ജി കിഷന്‍ റെഡ്ഡി, പുരു ഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കും എന്നാണ് വി വരം. സര്‍ബാനന്ദ സോനോവാള്‍, രാജീവ് ചന്ദ്രശേഖര്‍, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, ശോഭ കരന്തലാജെ, തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭ യില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.