നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന 377 തീര്‍ത്ഥാടകര്‍ക്കും സ്വീകരണം നല്‍കി
ജിദ്ദ : ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദി അറേബ്യയില്‍ എത്തി. കോവിഡ് മൂലം തീര്‍ത്ഥാടനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഹജ്ജ് വിമാന സര്‍വ്വീസ് പുനരാംരംഭിച്ച ശേഷമുള്ള ആദ്യ വിമാനമാണ് മദീനയില്‍ എത്തിയത്.
നേടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 വിമാനം മദീനയിലെ പ്രിന്‍സ് മുഹമദ് ബിന്‍ അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളുംകോണ്‍സല്‍ ജനറലും എത്തിയിരുന്നു.
കേരളത്തിനു പുറമേ, തമിഴ്‌നാട്, ആന്‍ഡമാന്‍ , ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ നിന്നുള്ളവരും കേരത്തിലെ എംബാര്‍ക്കേഷന്‍ കേന്ദ്രം വഴിയാണ് ഹജ്ജിനെത്തുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മദിനയിലെ പ്രവാചക പള്ളിയുടെ സമീപത്ത് തന്നെയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ മക്കയിലെ അസീസിയിലും താമസ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കോവിഡ് കാലത്തിനു ശേഷമുള്ള ആദ്യ വിദേശ ഹജ്ജ് തീര്‍ത്ഥാടക സംഘം മദീനയില്‍ എത്തിയിരുന്നു.











