കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് ബിഷക്കടുത്ത് ഖൈബര്‍ ജനൂ ബില്‍ വാഹനാപകടത്തില്‍ മരിച്ചത്. സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുകയായി രുന്നു. അബ്ദുല്‍ സലാം ഓടിച്ച കാര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ ചേര്‍ത്തല സ്വദേശി മരിച്ചു. കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ വാഹനാപകടത്തില്‍ മരിച്ചത്. സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു. അബ്ദുല്‍ സലാം ഓടിച്ച കാര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അ പകടം സംഭവിച്ചത്.
അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്സി വിഭാഗം സെയില്‍സ്മാനാണ്. ഇരുപത് വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മകള്‍ തസ്നീഹ് സുല്‍ത്താന കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ സഊദിയില്‍ എത്തിയത്. തുടര്‍ പഠനാര്‍ത്ഥം മകന്‍ തന്‍സീഹുറഹ്‌മാന്‍ നാട്ടിലാണ്.
പിതാവ് കൊച്ചുമുഹമ്മദ്. മാതാവ്: സഹറത്ത്. ഭാര്യ: റാബിയ. മരുമകന്‍ സില്‍ജാന്‍ ഖമീസില്‍ തന്നെ എസ്.ടി.സി ജീവനക്കാരനാണ്. സഹോദരന്‍ അബ്ദുല്‍ ലത്തീ ഫ്(ജീ സാന്‍) അപകട വിവരമറിഞ്ഞ് ഖ മീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഖമീസ് മദനി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനു ള്ള നടപടികള്‍ പുരോഗമിക്കുന്നു.