English हिंदी

Blog

കോവിഡ്‌-19 സൃഷ്‌ടിച്ച സവിശേഷ സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ക്ക്‌ മുതിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യ പോലൊരു വൈവിധ്യമേറിയ രാജ്യത്ത്‌ മൊത്തം പണമിടപാടുകളുടെ എത്ര ശതമാനം ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്ക്‌ കൊണ്ടു വരാനാകും?

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നര വര്‍ഷം മുമ്പ്‌ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രഖ്യാപനത്തിലൂടെ ആയിരം, അഞ്ഞൂറ്‌ രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം മൂന്നര വര്‍ഷം പിന്നിട്ടപ്പോഴും രാജ്യത്ത്‌ നോട്ടുകളുടെ ഇടപാടുകള്‍ എത്രത്തോളം കുറഞ്ഞിട്ടുണ്ട്‌ എന്ന്‌ പരിശോധിക്കുന്നത്‌ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്‌. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക്‌ പ്രചാരമേറിയെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും നോട്ടുകളുടെ ഇടപാടുകള്‍ ഗണ്യമായി തുടരുകയാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഏറ്റവും വലിയ പണമിടപാടുകള്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ 66 ശതമാനം ഇടപാടുകളിലും നോട്ടുകള്‍ ഉപയോഗിക്കുന്നുവെന്നാണ്‌ ഈയിടെ പുറത്തു വന്ന ഒരു സര്‍വേ വെളിപ്പെടുത്തുന്നത്‌.

Also read:  നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; പിന്തുണച്ച് 164 പേര്‍, രണ്ടുപേര്‍ കൂടി കൂറുമാറി

റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടപാടുകള്‍ നടത്തിയവര്‍ക്കിടയില്‍ സംഘടിപ്പിച്ച ഒരു സര്‍വേയില്‍ 33 ശതമാനം പേര്‍ മാത്രമാണ്‌ നോട്ടുകള്‍ ഉപയോഗിക്കാതെ ഇടപാടുകള്‍ നടത്തിയതായി വെളിപ്പെടുത്തിയത്‌. 33 ശതമാനം പേര്‍ മുഴുവന്‍ തുകയും ചെക്കായോ ഇലക്ട്രോണിക്‌ പേമെന്റ്‌ മാര്‍ഗങ്ങള്‍ വഴിയോ ഇടപാട്‌ നടത്തിയപ്പോള്‍ 66 ശതമാനം പേരും പ്രോപ്പര്‍ട്ടി വാങ്ങാന്‍ നടത്തിയ ഇടപാടില്‍ നോട്ടുകളും ഉള്‍പ്പെടുന്നുവെന്നാണ്‌ വെളിപ്പെടുത്തിയത്‌. മൂന്നിലൊന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളിലും പത്ത്‌ ശതമാനം മുതല്‍ 50 ശതമാനം വരെ കാഷ്‌ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും സര്‍വേ ചൂണ്ടികാട്ടുന്നു. ഇന്ത്യക്കാരുടെ ഒരു വര്‍ഷത്തെ ഉപഭോഗത്തില്‍ ഗണ്യമായ പങ്കും നോട്ടുകള്‍ ഉപയോഗിച്ചാണ്‌ നടത്തുന്നതെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മിക്കവരും നോട്ട്‌ നിരോധനം സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നാണ്‌ പറയുന്നത്‌.

Also read:  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫുട്‌ബോള്‍ കളിക്കാരന്‍ പന്ത്‌ അടിച്ചതിനു ശേഷം ഗോള്‍ പോസ്റ്റ്‌ തോന്നുംപടി മാറ്റുന്നതു പോലെയാണ്‌ നോട്ട്‌ നിരോധനം എന്ന നടപടിയും അതിന്റെ ലക്ഷ്യമെന്തെന്ന പ്രഖ്യാപനങ്ങളും ഉണ്ടായത്‌. കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന്‌ ആദ്യം പറഞ്ഞു. പക്ഷേ ആ ഗോള്‍ പോസ്റ്റില്‍ നി ന്നും നോട്ട്‌ നിരോധനം എന്ന പന്ത്‌ ഗതി മാറി പോവുകയാണെന്ന്‌ മനസിലായതോടെ കറന്‍ സിയുടെ ഉപയോഗം കുറച്ച്‌ ഡിജിറ്റല്‍ ഇകോണമി സ്ഥാപിക്കുക എന്ന പുതിയ ഗോള്‍ പോ സ്റ്റ്‌ കൊണ്ടുനിര്‍ത്തി. പക്ഷേ ആ ലക്ഷ്യത്തിലേക്കും പന്ത്‌ നീങ്ങിയില്ല. ഒടുവില്‍ ബൂമറാങ്‌ പോലെ അടിച്ചവന്റെ കാലിലേക്ക്‌ തന്നെ പന്ത്‌ തിരിച്ചെത്തിയതു പോലുള്ള സ്ഥിതിയായി. ഒരു ലക്ഷ്യവും കൈവരിച്ചില്ല. എന്തിനായിരുന്നു ഈ വൃഥാവ്യായാമമെന്ന ചോദ്യത്തിന്‌ സര്‍ക്കാരിനൊട്ടു മറുപടിയുമില്ല.

Also read:  'ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല'; സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ വിശദീകരണവുമായി അര്‍ജുന്‍ ആയങ്കി

സാധാരണക്കാരുടെ ദൈനംദിന ജീവിതം അവതാളത്തിലാക്കുകയും ബിസിനസ്‌ സമൂഹത്തിന്‌ തിരിച്ചടിയാകുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുകൊണ്ടുപോകുകയും ചെയ്‌ത നോട്ട്‌ നിരോധനം എന്തിന്‌ വേണ്ടിയായിരുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. നോട്ട്‌ നിരോധനം എന്തിനു വേണ്ടിയായിരുന്നുവെന്ന്‌ തനിക്കിതു വരെ മനസിലായിട്ടില്ലെന്നാണ്‌ നോബല്‍ സമ്മാന ജേതാവ്‌ അഭിജിത്‌ ബാനര്‍ജി പറഞ്ഞത്‌.

ഡിജിറ്റല്‍ ഇകോണമി എന്നത്‌ കേവലം സങ്കല്‍പ്പം മാത്രമാണെന്ന്‌ തെളിയിച്ചുകൊണ്ടാണ്‌ നോട്ടുകളുടെ ഉപയോഗം ഇപ്പോഴും ഗണ്യമായി തുടരുന്നത്‌.