ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും അതി നു തെളിവില്ലെന്നും സ്വപ്ന ജാമ്യാപേ ക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി : നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജ ന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മുഖ്യ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപി ച്ചു. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും അതിനു തെളിവില്ലെ ന്നും സ്വപ്ന ജാമ്യാപേ ക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരായ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. കേസി ന്റെ വിചാരണ അനന്തമായി നീളുന്ന സാഹ ചര്യമാണുള്ളത്. എന്നത്തേയ്ക്കു വിചാരണ ആരംഭിക്കും എന്നതിലും വ്യക്തതയില്ല. അതുകൊണ്ടു തന്നെ മാസങ്ങളായി ജയിലില്‍ കഴിയുന്ന തിനാല്‍ തനി ക്കു ജാമ്യം അനുവദിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍ സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്റെ മൊഴി സ്വപ്നയുടെയും സന്ദീപിന്റെ എങ്കിലും അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.










