വ്യാഴാഴ്ച പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂ പയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും സ്വര്‍ണവില എത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില
കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂ പയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടു ദിവസ ത്തിനുള്ളില്‍ പവന്റെ വിലയില്‍ 560 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ പവന് 280 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും സ്വര്‍ണവില എത്തിയി രുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പവന്‍ വില 36,200 രൂപയില്‍ എത്തി ഈ മാസ ത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയര്‍ന്ന് 16ലെ നിലവാരത്തില്‍ എത്തി യത്.
ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്‌പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടാ യി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.