ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്
കൊച്ചി : നയതന്ത്ര ചാനല്‍ വഴി നടത്തിയ വിവാദ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നും രണ്ടും പ്രതിക ളായ സരിത്ത്, സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമ ര്‍പ്പിച്ചു. നാലാം പ്രതി സന്ദീപ് നായരെ എന്‍.ഐ.ഐ മാപ്പുസാക്ഷിയാക്കി. മറ്റു പ്രതികള്‍ക്കെ തിരെ അന്വേഷണ പുരോഗതിയനുസരിച്ച് അധിക കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചി എന്‍ഐ എ കോട തിയിലാണ് കുറ്റപത്രം സമ ര്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും ഒടുവില്‍ എന്‍ഐഎയ്ക്ക് ലഭിച്ച സുപ്രധാന വിവരങ്ങളെല്ലാം ഉള്‍ പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പതിനൊന്നിനാണ് സ്വര്‍ ണക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. എന്‍ഐഎ കേസ് ഏറ്റെടു ത്തതിന് തൊട്ടുപിന്നാലെ ബെംഗളൂരുവില്‍ നിന്നും മുഖ്യ പ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും പിടിയിലായിരുന്നു. ഇതു വരെ 30 പ്രതികളെ അറസ്റ്റ് ചെയ്ത എന്‍ഐഎ നിരവധി ഡിജി റ്റല്‍ തെളിവുകളും ശേഖരിച്ചു.
സ്വര്‍ണക്കടത്തില്‍ വിദേശത്തുള്ള ആസൂത്രകന്‍ റബിന്‍സ് ഹമീദിനെ കേരളത്തിലെത്തിച്ച് അറ സ്റ്റ് രേഖപ്പെടുത്താനും എന്‍ഐഎയ്ക്ക് കഴിഞ്ഞു. 180 ദിവസത്തിനു ശേഷവും കുറ്റപത്രം സമര്‍പ്പി ച്ചില്ലെങ്കില്‍ കസ്റ്റംസ് കൊഫേ പോസ ചുമത്തിയ പ്രതികള്‍ ഒഴികെയുള്ളവര്‍ സ്വാഭാവിക ജാമ്യം നേ ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തുള്ള ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ ഇനിയും കേസില്‍ പിടിയിലാകാനുണ്ട്.












