രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെ ന്ന് കെ കെ രമ എംഎല്‍എ
പാലക്കാട് : എംപി രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊ ലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധി പത്യ വിശ്വാസികളുടെയും പ്രതിഷേ ധമുയരണ മെന്ന് കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും കെ കെ രമ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആലത്തൂര്‍ നഗരത്തില്‍ വെച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെ ടുത്തി എന്നാണ് രമ്യ ഹരിദാസിന്റെ പരാതി വിവാദമായ സാഹചര്യത്തിലാണ് രമയുടെ പ്രതികര ണം. പട്ടിഷോ കാണിക്കരുതെന്നും ഇനി ഇവിടെ കാലുകുത്തിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെ ടു ത്തിയെന്നാണ് രമ്യ ഹരിദാസിന്റെ പരാതി.
കെ കെ രമയുടെ ഫെയ്ബുക്ക് കുറിപ്പ്
ആലത്തൂര്‍ മണ്ഡലത്തിലെ എംപിയായ രമ്യ ഹരിദാസിനു നേരെ സിപിഎം നേതാക്കളും പ്രവര്‍ത്ത കരും നടത്തിയ കൊലവിളിക്കും ഭീഷണിക്കു മെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളു ടെയും പ്രതിഷേധമുയരണം. ഒരു പാര്‍ലമെന്റ് അംഗത്തിന് നേരെ കാല്‍ വെട്ടിക്കളയുമെ ന്നൊക്കെ ഭീഷ ണി മുഴക്കാന്‍ ധൈര്യമുള്ള ഇത്തരം മനുഷ്യര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പല കാര്യങ്ങ ള്‍ക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.
രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവര്‍ത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികള്‍ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവന്‍ ആളുകളെയും നിയമത്തി ന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടു ന്നു.











