സോളാര്‍ പീഡന കേസിന്റെ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ തിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിക്കെതിരായ പരാതിയിലാണ് തെളിവെടുപ്പ്
തിരുവനന്തപുരം : സോളാര്‍ പീഡന കേസിന്റെ തെളിവെടുപ്പിനായി സി.ബി.ഐ സംഘം മുഖ്യമന്ത്രിയു ടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെ തിരായ പരാതിയിലാണ് തെളിവെടുപ്പ്. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റലിലും സിബിഐ അന്വേ ഷണം നടത്തിയിരുന്നു.
പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസി ല്‍ തെളിവെടുപ്പ് നടത്തിയത്. സിബിഐ ഇന്‍സ്‌പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേത്യത്വത്തിലാണ് തെളി വെടുപ്പ്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.2021 ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.
സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ കേസെ ടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ ക്കെതിരെയും പീഡനക്കേസ് ചുമ ത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലി ലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും സിബി ഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരു ന്നു.സോളാര്‍ അഴിമതി കേസുമായി ബന്ധ പ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍.ലൈംഗികാതിക്രമം,വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം.