English हिंदी

Blog

amithsha

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നും അമിത് ഷാ പറഞ്ഞു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യത്തി ന്റെ പ്രതീകവും അധികാരമുദ്രയുമായ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചട ങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാ മെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യ മാണ് ഈ മന്ദിരമെന്നും അമിത് ഷാ പറഞ്ഞു.

പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന
സ്വര്‍ണ ചെങ്കോല്‍
സ്വാതന്ത്ര്യ രാത്രിയില്‍ മുന്‍ പ്രധാനമന്ത്രി നെഹ്റുവിന് നല്‍കിയ മുദ്രയാണ് പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍. തമിഴില്‍ ചെങ്കോല്‍ എന്ന് അറിയപ്പെടുന്ന ഈ അധികാരമുദ്ര, ബ്രി ട്ടനില്‍ നിന്ന് അധികാരം ഏറ്റെടുത്തതിന്റെ അടയാളമായാണ് നെ ഹ്റുവിന് കൈമാറിയത്. ഇന്ത്യയ്ക്ക് സ്വര്‍ണ ചെങ്കോല്‍ ലഭിച്ച ശേഷം, ചോള രാജവംശത്തിന്റെ അടയാളമായ ചെങ്കോല്‍ ഘോഷയാത്ര യായാണ് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് കൊണ്ടുപോയത്. നീതിയും നിഷ്പക്ഷവുമായ ഭരണത്തെയാണ് ചെങ്കോല്‍ പ്രതീകവ ത്കരിക്കുന്നത്. സമ്പത്ത് എന്നാണ് ചെങ്കോലിന്റെ അര്‍ത്ഥമെന്നും അമിത് ഷാ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ വേളയില്‍ തമിഴ്നാട്ടിലെ പ്രമുഖ ശൈവ മഠത്തിലെ പുരോഹിതരാണ് ചെ ങ്കോല്‍ സമ്മാനിച്ചത്. നീതിയുക്തമായ ഭരണത്തെയാണ് ഇത് പ്രതീകവത്കരിക്കുന്നത്. കൂടു തല്‍ സമത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള ശക്തമായ പ്രതിബ ദ്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. ചരിത്രപരമായ ചെ ങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറ ഞ്ഞു. ഈ ചെങ്കോല്‍, അധികാര കൈ മാറ്റത്തിന്റെ ഭാഗമായി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ചതാ ണെന്നും ‘സെങ്കോല്‍’ എന്ന് വിളിക്കുന്ന ഇതിനെ തമിഴിലെ അര്‍ത്ഥം ‘നിറഞ്ഞ സമ്പത്ത്’ എന്നാണെന്നും അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ സീറ്റിന് സമീപമാകും ഇത് സ്ഥാപിക്കുക എന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ ത്തു.