ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വ്യോമസേനാ ഹെ ലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി
കോയമ്പത്തൂര്‍: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ സംയുക്ത സൈ നിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വ്യോമ സേനാ ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വ്യോമ സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.
റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടര്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാര ണം ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്‌സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്‌ബോക്‌സിന്റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവി ച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധന യ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം.വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന.
ബ്ലാക്ക് ബോക്‌സിന് വേണ്ടി ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങ ളിലും പറക്കാന്‍ ശേഷിയുള്ളതാണ് മി-17v5v.ഉഷ്ണമേഖലാ, സമു ദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമി യില്‍ പോലും പറക്കാന്‍ ഇതിന് ശേഷിയുണ്ട്. സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍,പാരച്യൂട്ട് ഉപകരണ ങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, എമ ര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത.
ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. 13 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സി ങ് മാത്രമാണ് രക്ഷപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.











