360 ഡിഗ്രി വിസ്മയത്തുരുത്ത് -രണ്ടാം ഭാഗം
കാഴ്ചക്കാരെ തീർത്തും വിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്ന താണ് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം ദുബായ് മിറാക്കിൾ ഗാർഡൻ. 45 മില്ല്യണ്‍ പൂക്കള്‍ കൊണ്ടാണ് ഈ വിസ്മയം തീർത്തിരിക്കുന്നത്. ഓരോ വർഷവും സന്ദര്‍ശകരുടെ നീണ്ട ഒഴുക്കാണിവിടെ കാണാൻ കഴിയുന്നത് ലോകത്തിലെ അപൂര്‍വയിനങ്ങളിലുള്ള പുഷ്പങ്ങൾ നമ്മുടെ കണ്ണും മനസും കവർന്നെടുക്കുന്നു . എത്ര കണ്ടാലും മതിവരാത്തൊരനുഭൂതി സമ്മാനിക്കുന്നു. പല വർണങ്ങളിലുള്ള , പല സൗര്യഭ്യങ്ങളിലുള്ള പൂക്കളുടെ മായിക വസന്തം. നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരകാഴ്ച…മാരിഗോൾഡ്, പെറ്റ്യൂനിയാസ് ഉള്‍പ്പടെ അറുപതിൽ പരം വ്യത്യസ്ത പുഷ്പങ്ങള്‍ പൂന്തോട്ടത്തിൽ അലങ്കരിച്ച് ഒരുക്കിയിട്ടുണ്ട്
ദുബായ് ലാന്റിൽ അറേബ്യൻ റാഞ്ചസിലാണ് മഹാത്ഭുതം നിറയ്ക്കുന്ന മിറാക്കിൾ ഗാർഡൻ…72000 സ്ക്വയർ ഫീറ്റിൽ നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങളും ഇവിടെയുണ്ട് .മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന്‍ വഴി പൂന്തോട്ടങ്ങളില്‍ വെള്ളമെത്തിക്കുന്നു…2016 ൽ ഗിന്നസ് ബുക്കില്‍ ഇടം നേടിയ മിറാക്കിൾ ഗാർഡൻ വൈവിധ്യാമാർന്ന പൂക്കൾ കൊണ്ട് എമിറേറ്റ്സ് A 380 ന്‍റെ മാതൃകയില്‍ തയ്യാറാക്കിയ വിസ്മയകാഴ്ചയും ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഔഷധ സസ്യങ്ങള്‍ കൊണ്ട് തീര്‍ത്ത ഔഷധ തോട്ടം ഗാര്‍ഡന്‍റെ മറ്റൊരാകര്‍ഷണമാണ്. ത്രിഡി ആര്‍ട്ട് ഡിസൈനിലാണ് പല രൂപങ്ങളും പൂക്കള്‍ കൊണ്ട് ഇവിടെ നിര്‍മ്മിച്ചിരിയ്ക്കുന്നത്.

മിറാക്കിൾ ഗാർഡന്‍റെ വെർച്യുൽ ടൂർ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വെർച്യുൽ റിയാലിറ്റി വ്യൂവർ ഉള്ളവർക്ക് അതിലൂടെയും കാണാം :