കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് സംഭവം
ഇടുക്കി : കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ ക്കത്തിനിടെ ആണ് സംഭവം. സംഘര്‍ഷത്തിനിടെ നിലത്തുവുണ രാജുവിന്റെ തലയ്ക്ക് ക്ഷതമേല്‍ക്കു കയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്ക ളാണ്.











