കലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും രാത്രി ഒന്‍പതുമണിയോടെ എത്തിയ ഇന്‍ഡിഗോ 6E 5913 വിമാനത്തിലാണ് ഭൗതികശരീരം കോഴിക്കോട് വിമാന ത്താവളത്തില്‍ എത്തിയത്.
കോഴിക്കോട് : സുഡാന്‍ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ ബര്‍ട്ട് അഗസ്റ്റിന്റെ (48) മൃതദേഹം വീട്ടിലെത്തി ച്ചു. ഡല്‍ഹിയില്‍ നി ന്നും രാത്രി ഒന്‍പതുമണിയോടെ എ ത്തിയ ഇന്‍ഡിഗോ 6E 5913 വിമാനത്തിലാണ് ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി യത്. നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ പ്രശാന്ത് രജനി എന്നിവരുടെ നേതൃത്വത്തിലുളള സംഘം പുഷ്പച ക്രം അര്‍പ്പിച്ച് ഏറ്റുവാങ്ങി. തുടര്‍ന്ന് നോ ര്‍ക്ക റൂട്ട്‌സിന്റെ ആംബുലന്‍സില്‍ കണ്ണൂരിലെ ത്തിക്കുകയായിരുന്നു.
ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ഏപ്രില്‍ 27ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി നാട്ടില്‍ തി രിച്ചെത്തിയിരുന്നു. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയവുമായും ഇന്ത്യന്‍ മിഷനുമായും നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്‌സും നിരന്തരം ബന്ധപ്പെട്ടു വ രികയായിരുന്നു. സുഡാനിലെ സംഘര്‍ഷസാഹചര്യത്തിലാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകി യത്.