കണ്ണൂര്‍ : മലമ്പുഴയില്‍ ഇത്തവണ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് നടത്തിയത് ഇക്കുറി മലമ്പുഴയില്‍ ആവ ര്‍ത്തിക്കാനാണ് ധാരണയെന്നും മുഖ്യന്ത്രി പറഞ്ഞു. ധര്‍മ്മടത്തെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സീറ്റിനു വേണ്ടി കോണ്‍ഗ്രസ് വൃത്തികെട്ട കളികള്‍ കളിക്കുന്നു. മലമ്പുഴയിലേക്ക് കച്ചവടമാണെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വെളിപ്പെ ടുത്തിയത്. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം മലമ്പുഴ സീറ്റില്‍ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസാണ് മത്സരിച്ചിരുന്നത്. പക്ഷെ മൂന്നാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ബിജെപി രണ്ടാമത് എത്തി യപ്പോള്‍ സിപിഎം വിജയിച്ചു. ഈ സീറ്റില്‍ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപിക്ക് സഹായകരമാകുമെന്ന ആരോ പണം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ രമേശ് ചെന്നിത്തല ഭാരതീ യ ജനതാദളില്‍ നിന്ന് സീറ്റ് തിരികെ വാങ്ങി. എങ്കിലും ഈ വിവാദം ആയുധമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി.












