സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കര്‍ ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരള- കര്‍ണാടക മുഖ്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കര്‍ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരള- കര്‍ ണാടക മുഖ്യമന്ത്രിമാര്‍ ത മ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലായിരിക്കും ചര്‍ച്ച. ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബ ന്ധിച്ച് ധാരണയായത്.
മുഖ്യമന്ത്രി തല ചര്‍ച്ചക്ക് ശേഷം വിഷയം കൗണ്‍സില്‍ അജണ്ടയായി ചര്‍ച്ച ചെയ്യും. തലശ്ശേരി-മൈ സൂര്‍- നഞ്ചന്‍കോട് റെയില്‍പാതയും പിണറായി- ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയില്‍ മുഖ്യച ര്‍ച്ചയാകും. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധ തിയിലെ കേന്ദ്രതടസ്സം വേഗം നീക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കൗണ്‍സിലില്‍ കേര ളമാണ് ഈ രണ്ട് വിഷയങ്ങളും ഉന്നയിച്ചത്. ഇതിനോട് കര്‍ണാടക അനുഭവം പ്രകടിപ്പിക്കുകയായി രുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അതിവേഗ റെയില്‍ ഇടനാഴി ആവശ്യപ്പെട്ടിട്ടുണ്ട്.
കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹി ച്ചു. തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്ര ദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്.ഗവര്‍ണര്‍ അഡ്മിറല്‍ ഡി കെ ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
അതിവേഗ റെയില്‍പാത വേണം : മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
അതിവേഗ റെയില്‍പാത വേണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാ ലിന്‍ ആവശ്യപ്പെട്ടു.











