ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സ മാപനം
പാലക്കാട് : ചലച്ചിത്രങ്ങള്‍ കേവലം വിനോദോപാധി മാത്രമല്ലെന്നും അത് യുവജനങ്ങള്‍ക്ക് വഴികാട്ടിയാ ണെന്നും അതുകൊണ്ടു തന്നെ നല്ല സിനിമകള്‍ കാണേണ്ടത് അ നിവാര്യമാണെന്നും പ്രശസ്ത ചലച്ചിത്രനി രൂപകന്‍ ഡോ.വി.മോഹനകൃഷ്ണന്‍. ഇപ്പോള്‍ വിരല്‍ തുമ്പില്‍ സിനിമകള്‍ ലഭ്യമെങ്കിലും
സിനിമകള്‍ കാ ണാ ന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക വഴി മാത്രമേ ചലച്ചിത്രത്തി ന്റെ ശക്തിയും സൗന്ദര്യവും സാധാരണക്കാര്‍ക്ക് സ്വായത്തമാക്കാന്‍ കഴിയൂ. ഇന്‍സൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് സം ഘടിപ്പിച്ച പരിസ്ഥിതി ചലച്ചിത്ര മേള, ‘ധ്വനി 2023’യുടെ സമാപന യോഗത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഡോ. വി.മോഹനകൃഷ്ണന്‍.
ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോണ്‌സാല്വസ് സംവിധാ നം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറ ഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സമാപനം.ബെനഡിക്ട് ഏര്‍ലിങ്‌സോണ്‍ സംവിധാനം ചെയ്ത ഐ
സ് ലാന്‍ഡ് ചിത്രം ‘വുമണ്‍ അറ്റ് വാര്‍’,പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘പുഴയാ ള്‍’, കൃപാല്‍ കളിത സംവിധാനം ചെയ്ത് ആസാമീസ് ചിത്രമായ ‘ഹാത്തിബൊന്ധു’, ജ യരാജ് സംവി ധാനം ചെയ്ത ‘ഒറ്റാല്‍’, കൃ ഷ്ണാനന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ എന്നീ ദേശീയ അന്തര്‍ ദേശീയ പരിസ്ഥിതിചിത്രങ്ങളെക്കൂ ടാതെ ഇന്‍സൈറ്റ് നിര്‍മ്മി ച്ച 124 ഹൈക്കു ചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
മേളയില്‍ ഓരോ ദിവസവും അതാതു പ്രദര്‍ശന സിനിമകളെക്കുറിച്ചു ആമുഖ പ്രഭാ ഷണവും ചിത്രങ്ങളു ടെ പ്രദര്‍ശനത്തിന് ശേഷമുള്ള സംവാദങ്ങളിലും ചലച്ചിത്ര സാംസ്‌കാരിക നിരൂപക പ്രതിഭകളായ മുസ ഫര്‍ അഹമ്മദ് , പ്രതാപ് ജോസഫ്, ഫാ റൂക് അബ്ദുല്‍ റഹിമാന്‍,മാത്യൂസ് ഓരത്തേല്‍, തേക്കിന്‍കാട് ജോ സഫ്,എം.സി. രാ ജനാരായ ണന്‍, ഡോ.മോഹനകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്.
സമാപന സമ്മേളനത്തില്‍ അഹല്യ പ്രിതിനിധികളായ അഹല്യ ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.ആര്‍.വി.കെ. വര്‍മ, എ.ജി.അജിത് പ്രസാദ് ട്രസ്റ്റി അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജ് ഇന്‍സൈറ്റ് പ്രതിനിധികളായ സി.കെ.രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, കെ.വി.വിന്‍സെന്റ്, പത്മനാഭന്‍, സ്മിത പത്മനാഭന്‍, മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.












