സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ. സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹക രിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ. സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെ ന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ പ്രവര്‍ത്തനം ഒതുങ്ങാന്‍ പാടില്ലെന്ന് അദ്ദേ ഹം പറഞ്ഞു. നിര്‍ണായകമായ ഘട്ടത്തിലൂ ടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ. ജാഗ്രതയോടെയാകണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയണ മെന്നും ഓക്സിജന്‍ ഉള്‍പ്പടെയുളള ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണം. മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗവുമായി സഹകരിക്കും. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ മായും സൗജന്യ വാക്സിന്‍ നല്‍കാന്‍ തയ്യാ റാകണം. ഹൈറിസ്‌ക് രോഗികള്‍ക്ക് വാക്‌സിന്‍ നല്‍ കാന്‍ മുന്‍ഗണന സംവിധാനം വേണം. വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ആദിവാസി കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പിന് പ്രത്യേക സംവിധാനം വേണം. കേരളത്തില്‍ നിന്ന് ഓക്‌സിജന്‍ ഡല്‍ഹിയി ലേക്ക് എത്തിക്കാനുളള സംവിധാനം വേണം. ഓരോ കലക്ടര്‍മാരും ഓരോ തരത്തിലുളള ഉത്തരവുകള്‍ ഇറക്കുന്നത് സര്‍ക്കാര്‍ പരിശോധി ക്ക ണം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഊര്‍ജ്ജിതമാക്കണം. ലോക്ക്ഡൗണ്‍ ഒഴിവാക്കണം. വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഘോഷങ്ങള്‍ വേണ്ട. നിയന്ത്രിതമായി വേണമെന്നുളളത് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.