അടുത്ത 3 മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി,തൃശൂര്‍, എറണാകുളം, പാല ക്കാട്, മലപ്പുറം, വയനാ ട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേ ന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.അടുത്ത 3 മണിക്കൂറില്‍ കൊല്ലം,പത്തനംതിട്ട, കോട്ടയം, ഇടുക്കി,തൃശൂര്‍,എറണാകുളം,പാലക്കാട്,മലപ്പുറം, വയനാ ട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട യിടങ്ങളില്‍ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.ഒക്ടോബര്‍ 24 വരെ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ദേശീയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളില്‍ താമസിക്കുന്നവരും ദുരന്തബാധിത പ്രദേശങ്ങ ളില്‍ കഴിയുന്നവരും ജാഗ്രത പുലര്‍ത്തണം.
പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി.ആളപായമില്ല. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ഇടു ക്കിയിലും കനത്ത മഴ പെയ്യുകയാണ്.പെരിന്തല്‍മണ്ണയില്‍ നേരിയ ഉരുള്‍പൊട്ടല്‍ മലപ്പുറം പെരിന്തല്‍ മണ്ണ താഴെക്കോട് ഉരുള്‍ പൊട്ടലുണ്ടായി.അരക്കുപറമ്പ് മാട്ടറക്കലിലാണ് നേരിയ ഉരുള്‍പൊട്ടലുണ്ടായത്. മാട്ടറക്കല്‍ മുക്കില പറമ്പിന്‍ ന്റെ മുകളിലുള്ള മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനി ഷ്ട സംഭവങ്ങളോ ഇല്ല.മേഖലയില്‍ നിന്ന് അറുപതോളം കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിയിരുന്നു.
ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്യുകയാണ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളി ലും മഴ പെയ്യുന്നുണ്ട്.ദുരന്തമുണ്ടായ കൊക്കയാറിലും മഴയുണ്ട്. പാലക്കാട് മംഗലം ഡാം പരിസരത്ത് ര ണ്ടിടത്തു ഉരുള്‍പൊട്ടി. മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടി യത്.അളപായമില്ല.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടു കളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം നാളെ പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ ഓറ ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോ ര മേഖലകളില്‍ താമസിക്കുന്നവരും ദുരന്തബാധിത പ്രദേശങ്ങളില്‍ കഴിയുന്നവരും ജാഗ്രത പുലര്‍ത്തണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും.എല്ലാവരും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുന്നത് അകന്ന് ഇരുന്ന് വേണം.ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും.
വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനായി ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസി ന്റെയും സേവനം ഉപയോഗപ്പെടുത്തും.വിവിധ പ്രദേശങ്ങളിലായി 7800 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ രം ഗത്തുണ്ടെന്നാണ് വിവരം. ഇത് ഇനിയും വര്‍ധിപ്പിക്കണം. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പൊതുജ ന ങ്ങളുടെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.