അപകടം ഉണ്ടായത് പെരുന്നാള്‍ അവധി ദിനത്തില്‍ . ഏഴു മാസമായി ഫ്യുജറയിലെ സ്ഥാപനത്തില്‍ അവിവാഹിതനായ എമില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഷാര്‍ജ : ഈദ് അവധി ദിനത്തില്‍ കുടുംബാംഗങ്ങളൊടൊപ്പം ഷാര്‍ജ ഹംരിയ ബീച്ചില്‍ കുളിങ്ങാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമില്‍ (24) ആണ് മരിച്ചത്. ഫ്യൂജെയ്‌റയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന എമില്‍ പെരുന്നാള്‍ അവധി ദിനം ആഘോഷിക്കാന്‍ ഷാര്‍ജയിലെ ബന്ധുക്കളുടെ വീട്ടില്‍ എത്തുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് ഇവര്‍ ഹംരിയ ബീച്ചിലേക്ക് പോവുകയും മുഹമദ് എമില്‍ കുളിക്കാനിറങ്ങുകയും ചെയ്തു. പിന്നീട് കടലില്‍ മുങ്ങിത്താഴുന്നത് കണ്ട ബന്ധുക്കള്‍ ഒച്ചവെച്ചതോടെ ബീച്ചിലെ സുരക്ഷാ ജീവനക്കാര്‍ എത്തി കരയ്ക്ക് കയറ്റുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പരേതനായ അബൂബക്കറാണ് പിതാവ്, ഷഫിജ മാതാവ്. ഹല്‍മിന്‍ ഹിബ എന്നിവരാണ് സഹോദരങ്ങള്‍.











