മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയി ലെ ക്ഷേത്രത്തില്‍ വച്ച് തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തല്‍
കോഴിക്കോട് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈ യിലെ ക്ഷേത്രത്തില്‍ വച്ച് തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’
എന്ന ആത്മകഥയില്‍ വെളിപ്പെടുത്തല്‍. ശിവശങ്കര്‍ തന്നെ താലി കെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെ ന്നും സ്വപ്ന ആത്മകഥയില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ഔദ്യോഗിക യാത്രയ്ക്ക് പോയപ്പോഴായിരുന്നു ഇരുവ രും വിവാഹിതരായത്. താന്‍ ശിവ ശങ്കരന്റെ പാര്‍വതിയായിരു ന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിനു ശേഷം ആദ്യ മായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുന്‍ മന്ത്രി ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതി നെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരു ന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈം ഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴ ങ്ങിയില്ല. ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍ സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി കെടി ജലീല്‍, നളിനി നെറ്റോ, സിഎം രവീന്ദ്രന്‍, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയൊക്കെ പുസ്തകത്തില്‍ ആരോപണമുണ്ട്. തുടര്‍ഭരണം ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്തു മായി ബന്ധമില്ല എന്ന തരത്തില്‍ ശബ്ദസന്ദേശം പുറത്തുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നു.
തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ കോടതിയില്‍ പറഞ്ഞതും പറയാത്തതുമായിട്ടുള്ള കാര്യ ങ്ങളൊക്കെ പുസ്തകത്തില്‍ വെ ളിപ്പെടുത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. സ്പ്രിന്‍ക്ലര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രി യു ടെ മകള്‍ വീണാ വിജയന്‍ കോടികള്‍ സമ്പാദിച്ചു. ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.











